ഷാഹി പനീര്‍
ചരുവകള്‍: പനീര്‍-200 ഗ്രാം
ഡബിള്‍ ക്രീം- രണ്ട് ടേ. സ്പൂണ്‍
തൈര്- രണ്ട് ടേ സ്പൂണ്‍
തക്കാളി പൊടിയായരിഞ്ഞത്- ഒരു കപ്പ്
സവാള പൊടിയായരിഞ്ഞത്-ഒരെണ്ണം
ഇഞ്ചി ഗ്രേറ്റ് ചെയ്തത്-രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത്- ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-ഒരു ടീസ്പൂണ്‍
ടുമാറ്റോ കെച്ചപ്പ്-രണ്ട് ടീ സ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത്-നാല് ടേ സ്പൂണ്‍
എണ്ണ-മൂന്ന് ടേ. സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന
വിധം
എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് 3-4 മിനിട്ട് വറുക്കുക. തക്കാളി ചേര്‍ത്ത് ചെറുതീയില്‍ 10 മിനിട്ട് വച്ച് ചാറ് കുറുകാന്‍ അനുവദിക്കുക. ഉപ്പ്, തക്കാളി, കെച്ചപ്പ്, മുളകുപൊടി, ഗരംമസാലപ്പൊടി, തൈര് എന്നിവയും പനീറും ചേര്‍ത്ത് ചെറുതീയില്‍ രണ്ട് മിനിട്ട് വയ്ക്കുക. ശേഷം വാങ്ങുക.
പൊട്ടറ്റോ പറാത്ത
ഗോതമ്പുമാവ്-രണ്ട് കപ്പ്
ഉപ്പ്-പാകത്തിന്
വെള്ളം- ആവശ്യത്തിന്
ഉരുളക്കിഴങ്ങ്-രണ്ട് എണ്ണം പുഴുങ്ങി തൊലികളഞ്ഞ് ഉടച്ചത്
മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി എന്നിവ ഒരു ടീസ്പൂണ്‍ വീതം
നാരങ്ങാനീര്-മൂന്ന് ടീസ്പൂണ്‍ വീതം
മല്ലിയില- ഒരുകെട്ട്, പൊടിയായി അരിഞ്ഞത്
എണ്ണ-രണ്ട് കപ്പ്
ഉരുളക്കിഴങ്ങ് ഉടച്ചത്, ജീരകപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, മല്ലിയില, മുളകുപൊടി, നാരങ്ങാനീര് എന്നിവ തമ്മില്‍ യോജിപ്പിക്കുക. ഇത് ചെറുഉരുളകള് ആക്കിവയ്ക്കുക.
ഗോതമ്പുമാവില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചുവയ്ക്കുക. ഇത് അല്പം കൂടി വലിയ ഉരുളകളാക്കിവയ്ക്കുക. ഇവ 4-5′ വ്യാസമുള്ള വൃത്തങ്ങള്‍ ആയി പരത്തിവയ്ക്കുകയും ചെയ്യുക. ഇതിന്റെ മധ്യത്തിലായി ഉരുളക്കിഴങ്ങ് ഉരുളകള്വച്ച് അരികുകള്‍ എല്ലാം കൂടി ഒരുമിച്ച് മുകളിലേക്ക് കൊണ്ടുവന്ന് നന്നായി ഉരുട്ടിവയ്ക്കുക. ഇത് പരത്തി 6′ വ്യാസമുള്ള വൃത്തമായി പരത്തുക. ചപ്പാത്തിക്കല്ല് ചൂടാക്കി ഒരു പൊട്ടറ്റോ പറാത്ത ഇട്ട് ഇരുവശവും ചൂടാക്കി അല്പം എണ്ണ മീതെയൊഴിച്ച് ബ്രൗണ്നിറമാക്കി എടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: