പത്തനംതിട്ട: വനംവകുപ്പിന്റെ പണിക്കുപോയ വീട്ടമ്മ വഴിതറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു. തെരച്ചിലിനിടയില്‍ വൈകുന്നേരത്തോടെ കണ്ടെത്തി. ആങ്ങമൂഴി ഇടുപ്പുകല്ലില്‍ സരസമ്മ (54)യാണ് വനത്തിനുള്ളില്‍ അകപ്പെട്ടത്.
ഇന്നലെ രാവിലെ ഗൂഡ്രിക്കല്‍ റേഞ്ചിന്റെ പരിധിയില്‍ തേവര്‍മല വനഭാഗത്ത് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തി മുപ്പതംഗ സംഘമാണ് പണിക്കുപോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുന്നതിനായി മൂന്ന് ബാച്ചായി തിരിഞ്ഞ് തെഴിലാളികള്‍ മലയില്‍ നിന്നും ഇറങ്ങിവരവേ ആദ്യം ഇറങ്ങിവന്ന ബാച്ചിലായിരുന്ന സരസമ്മയ്ക്ക് വഴി തെറ്റുകയായിരുന്നു. എല്ലാവരും ഭക്ഷണത്തിനായി ഇരുന്നപ്പോഴാണ് സരസമ്മയെ കാണാതായ വിവരമറിയുന്നത്. ഉടന്‍തന്നെ തൊഴിലാളികള്‍ വനപാലകരെ വിവരമറിയിച്ചു. ഇതനുസരിച്ച് പോലീസുകാര്‍, ഫയര്‍ഫോഴ്സ് സംഘം, വനപാലകര്‍, നാട്ടുകാര്‍, ചിറ്റാര്‍ എസി.ഐ ഷാജി, ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസ് കെ.എ. സാജു, സീതത്തോട്, പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനത്തില്‍ തെരച്ചില്‍ നടത്തി. വൈകുന്നേരം അഞ്ചരയായപ്പോഴേക്കും മഴയും മൂടല്‍ മഞ്ഞും കാരണം തെരച്ചില്‍ നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ഉള്‍വനത്തിനുള്ളില്‍ കക്കാട്ടാറിന്റെ തീരത്ത് മൂഴിയാര്മുക്ക് ഭാഗത്തുവെച്ച് സരസമ്മയെ കണ്ടെത്തുകയുയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: