പത്തനംതിട്ട: അംഗീകാരമില്ലെന്ന കാര്യം മറച്ചുവെച്ച് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനം പറ്റിച്ചതായി വിദ്യാര്‍ത്ഥികളുടെ പരാതി. ജില്ലാ ആസ്ഥാനത്ത് തൈക്കാവ് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു എതിരായാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ യൂണിവേഴ്സിറ്റികളുടെ വ്യത്യസ്ത ഡിപ്ലോമ കോഴ്സുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കര്‍ണാടക ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്ജിനിയറിഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്ജിനിയറിഗ് എന്നി കോഴ്സുകള്‍ പഠിക്കുന്ന എഴുപതോളം വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളുമാണ് ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യ രണ്ടു സെമസ്റ്ററുകളിലേയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് മൂന്നും നാലും സെമസ്റ്ററുകളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് സംശയിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കേരളത്തില്‍ കര്‍ണാടക ഓപ്പണ്‍ യൂണിവേഴ്സിറ്റി കോളജുകള്‍ക്ക് യുജിസി അംഗീകാരം റദ്ദു ചെയ്തുവെന്ന വാര്‍ത്തയെ തുടര്‍ന്ന് സ്ഥാപനത്തിന്റെ അധികാരികളെ സമീപിച്ചപ്പോള്‍ മോശപ്പെട്ട സമീപം ഉണ്ടായെന്നും തുടര്‍ പഠനത്തിനായി യൂണിവേഴ്സിറ്റി മാറ്റി തരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജനുവരിയില്‍ നടക്കേണ്ട അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ഇതുവരെ നടന്നിട്ടില്ല.
22 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. സംഭവത്തിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും വേണ്ടവിധത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും അനാവശ്യമായി ഫീസിനത്തില്‍ തുക ഈടാക്കിയിരുന്നതായി മാതാപിതാക്കളും പരാതി പറയുന്നു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായതോടെ ഇന്നലെ വിദ്യാര്‍ത്ഥികള്‍ കോളജ് അധികാരികളെ തടഞ്ഞുവെച്ചു. ഉപരോധത്തെ തുടര്‍ന്നും തീരുമാനം ആകാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ പത്തനംതിട്ട ഡിവൈഎസ്പി സനല്‍കുമാറിനു സമീപം പരാതിയുമായെത്തി. പ്രശ്നത്തില്‍ ഇടപെടാമെന്നും കോളജ് അധികാരികളുമായി സംസാരിച്ച് പരാഹാരം കണ്ടെത്താമെന്നും ഡിവൈഎസ്പി ഉറപ്പു നല്‍കിയതോടെയാണ് പ്രശ്നം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: