വിഭീഷണന് കൃതകൃത്യനായി ആ സമയത്ത് രാമന്‍ സുഗ്രീവനെ അടുത്തുവിളിച്ചു. ”ഹേ വീര, നിങ്ങളുടെ സഹായത്താലാണ് ഞാന്‍ ബലവാനായ രാവണനെ വധിച്ചത്. വിഭീഷണനെ ലങ്കയിലെ അധിപതിയാക്കി അഭിഷേകം ചെയ്യാന്‍ സാധിച്ചതും നിന്റെ സഹായത്താലാണ്.” എന്നുപറഞ്ഞ് അഭിനന്ദിച്ചു.
ശ്രീരാമന്‍ ലക്ഷ്മണനെ വിളിച്ചുപറഞ്ഞു, ”രാവണനെക്കൊന്ന് ഞാന്‍ നേടിയ രാജ്യം വിഭീഷണന് ദാനം ചെയ്യുന്നു. ഉടന്‍തന്നെ വാനരന്മാരോടൊപ്പം ലങ്കയില്‍ചെന്ന് വിഭീഷണനെ ലങ്കേശനായി അഭിഷേകം ചെയ്യുക.”
ശ്രീരാമകല്പനപ്രകാരം ലക്ഷ്മണന്‍ ലങ്കയിലെത്തി എല്ലാ തീര്‍ത്ഥങ്ങളിലെയും ജലം കൊണ്ടുവന്നു. രാക്ഷസന്മാരെ സാക്ഷിനിറുത്തി ഭൂമിയും ചന്ദ്രനും സൂര്യനുമുള്ള നാള്‍വരെ ലങ്കേശനായി വാഴുക എന്ന് രാമന്റെ പേരില്‍ ലക്ഷ്മണന്‍ അഭിഷേകകര്‍മ്മം നടത്തി.
പുരവാസികള്‍ ശ്രീരാമചന്ദ്രന്‍ നീണാള്‍ വാഴ്ക, വിഭീഷണരാജാവ് നീണാള്‍ വാഴ്ക എന്നാര്‍പ്പുവിളിച്ചു. അവര്‍ നിരവധി ഉപഹാരങ്ങള്‍ വിഭീഷണന് സമര്‍പ്പിച്ചു. വിഭീഷണന്‍ അതെല്ലാംകൂടി കൊണ്ടുപോയി ശ്രീരാമപാദങ്ങളില്‍ സമര്‍പ്പിച്ചു. രാക്ഷസരാജാവിനെ സന്തോഷിപ്പിക്കാനായി രാമന്‍ അവയെല്ലാം സ്വീകരിച്ചു.

(തുടരും)