പാലക്കാട്: തിരുവനന്തപുരത്ത് നടന്ന എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ എസ്എഫ്ഐ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടന്ന വിദ്യഭ്യാസ ബന്ദിനിടയില്‍ പട്ടാമ്പിയില്‍ എസ്എഫ്ഐ -ഡിവൈഎഫ്ഐ ക്രിമിനലുകള്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ‘ അക്രമം അപലപനീയമാണന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.വി വരുണ്‍ പ്രസാദ്. സമാധാനപരമായ സമരത്തിനിടയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാമ്പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്ഐ -ഡിവൈഎഫ്ഐ ഗുണ്ടകളുടെ അക്രമണ ഭീഷണി ഉണ്ടായിരുന്നു.
പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ സിപിഎം നടത്തുന്ന പോലീസ് സ്പോണ്‍സേഡ് അക്രമ പരമ്പരയുടെ തുടര്‍ച്ചയാണ് ഈ സംഭവവും. പോലീസ് നിഷ്ക്രിയമാണന്ന പൊതുധാരണ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. എസ്എഫ്ഐ യുടെ അക്രമവും അസഹിഷ്ണുതയും ഇനിയും എബിവിപി അനുവദിക്കില്ല. അധികാരത്തിന്റെ തണലില്‍ ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനുള്ള ഒരു ശ്രമവും വിലപ്പോവില്ലന്നും, സ്റ്റാലിനിസ്റ്റ് ഭരണ ശൈലി കേരളത്തില്‍ അനുവദിക്കില്ലന്നും വരുണ്‍ പ്രസാദ് പറഞ്ഞു.
പരിക്കേറ്റ എബിവിപി പ്രവര്‍ത്തകനായ രജിന് കൃഷ്ണനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ മാരകമായ പരിക്കുകളോടെ അഡ്മിറ്റ് ചെയ്തിരിക്കയാണ്. സ്കൂളിന് പരിസരത്ത് സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തുന്നതിനിടെയാണ്, എസ്എഫ്ഐ -ഡിവൈഎഫ്ഐ ഗുണ്ടകള്‍ ചേര്‍ന്ന് രജിനെ അക്രമിച്ചത്. എബിവിപിയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് ജില്ല ജോ കണ്‍വീനര്‍ ശ്രീജിത്ത് അറിയിച്ചു
തിരുവനന്തപുരത്ത് നടന്ന എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ എസ്എഫ്ഐ-പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എബിവിപി പാലക്കാട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം, വരുണ്‍ പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ അക്രമവും അസഹിഷ്ണുതയും ഇനിയും എബിവിപി അനുവദിക്കില്ല. അധികാരത്തിന്റെ തണലില്‍ ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനുള്ള ഒരു ശ്രമവും വിലപ്പോവില്ലന്നും, സ്റ്റാലിനിസ്റ്റ് ഭരണ ശൈലി കേരളത്തില്‍ അനുവദിക്കില്ലന്നും വരുണ്‍ പ്രസാദ് പറഞ്ഞു, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.നഗര്‍ പ്രസിഡന്റ് അമ്യതാനന്ദ് സ്വാഗതവും നഗര്‍ ജോസെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: