പാലക്കാട്:അട്ടപ്പാടിയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി ആരംഭിക്കുന്ന കോടതി കോട്ടത്തറയില്‍ സ്ഥാപിക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കൊണ്ടുവരും.
കമ്മീഷന് അഗം കെ.മോഹന്‍കുമാറാണ് പരാതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ചുകൊടുക്കാന്‍ ഉത്തരവിട്ടത്. കോടതി മണ്ണാര്‍ക്കാട് സ്ഥാപിക്കാനാണ് തീരുമാനം.
എന്നാല്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഗളി,പുത്തൂര്‍,ഷോളയൂര്‍ പഞ്ചായത്തുകളുടെ സംഗമസ്ഥലമായ കോട്ടത്തറയില്‍ സ്ഥാപിക്കണമെന്നാണ് ആദിവാസി മൂപ്പന്മാരുടെആവശ്യം. അട്ടപ്പാടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ഫസ്റ്റ് ക്ലാസ്സ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സംബന്ധിച്ചും പരാതിയുണ്ടെന്ന് കമ്മീഷന് നടപടിക്രമത്തില്‍ പറഞ്ഞു. സര്‍ക്കാറിനു ലഭിച്ച പരാതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയതായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കമ്മീഷനെ അറിയിച്ചിരുന്നു.മായാകൃഷ്ണ മൂപ്പന്, മാധവ മൂപ്പന് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: