കല്‍പ്പറ്റ : ശാസ്ത്രീയമായി കൃഷി ചെയ്യാന്‍ തയ്യാറായാല്‍ ജലകൃഷി ലാഭകരമാക്കാമെന്നും, ജലകൃഷിക്ക് വയനാട്ടില്‍ അനന്ത സാധ്യതയുണ്ടെന്നും എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച ജലകൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു. ജലകൃഷിയില്‍ സ്ഥലം തെരഞ്ഞെടുക്കുന്നതും സ്ഥലത്തിന്റെ എലിവേഷനും ഒരു മീറ്റര്‍ വെള്ളം നിര്‍ത്താനുള്ള സൗകര്യവും പ്രധാനമാണെന്നും ജലത്തിന്റെ ഗുണനിലവാരവും ഹരിതവിപ്ലവത്തിന്റെ ഗുണനിലവാരവും പരിശോധിച്ച് ശരിയായ തീറ്റ നല്കി വൈവിധ്യവല്‍ക്കരണം നടപ്പാക്കിയാല്‍ ശുദ്ധജല മത്സ്യകൃഷി ലാഭകരമാക്കാമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയവും കണ്ണൂരിലെ മറൈന്‍ പ്രൊഡക്സ് എക്സപോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി കല്പറ്റയില് സംഘടിപ്പിച്ച ജലകൃഷി സെമിനാര്‍ കല്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദുജോസ് ഉദ്ഘാടനം ചെയ്തു. എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിലെ ഹെഡ് ഡോ. വി. ബാലകൃഷ്ണന് അദ്ധ്യക്ഷതയും ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. കേരള അക്വാഫാര്മേര്സ് ഫെഡറേഷന് വയനാട് ജില്ലാപ്രസിഡണ്് പി. കെ. രാജന്, വൈസ് പ്രസിഡണ്് കെ. പി. കൃഷ്ണന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എം. പി. ഇ. ഡി.എ അസിസ്റ്റന്റ് ഡയറക്ടര്‍ ആര്. ശങ്കരപിള്ള സ്വാഗതവും ഫീല്‍ഡ് സൂപ്പര്‍വൈസര്‍ പി. ബിജിമോന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
വയനാട്ടിലെ മത്സ്യകൃഷിക്ക് കട്ല, റോഹു, കരിമീന്‍, കാളാഞ്ചി, ഫിലോപ്പിയ, ആറ്റ്കൊഞ്ച് എന്നീ ഇനങ്ങള്‍ യോജിച്ചതാണെന്നും ജലകൃഷിയിലെ നൂതന കൃഷിരീതികളും വൈവിധ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാറിന്റെ ഭാഗമായി മത്സ്യകര്‍ഷകരായ തെക്കുംതറയിലെ ശശീന്ദ്രന്റെയും ബാബുവിന്റെയും കൃഷിയിടത്തിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: