മുളങ്കുന്നത്തുകാവ്: ചൂലിശ്ശേരിയിലെ ജനവാസമേഖലയില്‍ മൊബൈല്‍ടവര്‍ സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനി നടത്തുന്ന നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനമായി. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ധന്യ അനിലന്‍ അദ്ധ്യക്ഷത വഹിച്ചു. അവണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ജി.ദിലീപ്കുമാര് യോഗം ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഡി.കെ.സുരേഷ്, എസ്.സേതുമാധവന്, കെ.ജി.സജീവ്, സനില്‍, കെ.വി.സുശീലന്, ബാലന് മരുതൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.ബി.ബാലചന്ദ്രന് സ്വാഗതവും തോമസ് വടക്കന്‍ നന്ദിയും പറഞ്ഞു. ജനകീയസമിതി ഭാരവാഹികളായി തോമസ് വടക്കന്‍ (രക്ഷാധികാരി), എസ്.സേതുമാധവന് (ചെയര്മാന്), സുശീലന് (വൈ.ചെയര്മാന്), ടി.കെ.സുരേഷ് (കണ്‍വീനര്‍), പി.വി.ബാലചന്ദ്രന് (ജോ.കണ്‍വീനര്‍), പി.രമേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: