അന്തിക്കാട്: മണലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തോടുള്ള അവഗണനക്കെതിരെ 15 ഗ്രാമസഭകളിലും പ്രമേയം പാസ്സാക്കി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരടക്കമുള്ളവരുടെ വാര്‍ഡുകളിലും പ്രമേയം പാസ്സാക്കി. ചില ഗ്രാമസഭകളില്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധങ്ങള്‍ക്കിടയിലും പങ്കെടുത്തവരുടെ ഇടപെടലുകളിലൂടെയാണ് പ്രമേയം പാസ്സാക്കിയത്. അടുത്ത കാമ്പയിന് ജൂലൈ 1ന് ഉച്ചക്ക് ശേഷം രണ്ടുമുതല്‍ ആറുവരെ കണ്ടശ്ശാംകടവില്‍ നടക്കും. തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി ഒപ്പുശേഖരണം നടത്തും. പിന്നീട് സ്ഥലം എംഎല്‍എക്കും വകുപ്പുമന്ത്രിക്കും നിവേദനം നല്കുവാനാണ് തീരുമാനം.
പിഎച്ച്സിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുക, ഞായറാഴ്ചകളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, ഡോക്ടറുടെ ക്വാര്‍ട്ടേഴ്സില്‍ ഒ.പി.കെട്ടിടവും ലാബും സര്‍ക്കാരിന് വിട്ടു നല്‍കുക, മുഴുവന്‍ സമയവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗ്രാമവികസനസമിതി നേരത്തെ ഒപ്പുശേഖരണം നടത്തിയത്.
സജീവന് കാരമുക്ക്, അനൂപ് പാലാഴി, അരവിന്ദന് താനാപ്പാടം, ഷൈജു മരോട്ടിക്കല്‍, കെ.വി.ശിവരാമന്, രാമകൃഷ്ണന് പൊറ്റക്കാട്ട്, വേണു മണലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: