കെപിഎംഎസ് ജില്ലാസമിതി സംഘടിപ്പിച്ച വിദ്യാഭ്യാസബോധവത്കരണ ക്ലാസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു ഉദ്ഘാടനം ചെയ്യുന്നു.
ചേര്‍പ്പ്: എയ്ഡഡ് മേഖലയിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ സംവരണം നടപ്പാക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം നടപ്പിലാക്കണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു ആവശ്യപ്പെട്ടു. ജില്ലയില്‍ മികച്ച വിജയം നേടിയ എസ്എസ്എല്‍സി-പ്ലസ്ടു വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡണ്ട് എം.വി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി.കെ.സുബ്രന്, വി.എസ്.കാര്ത്തികേയന്, പാറപ്പുറത്ത് ചന്ദ്രന്, വി.കെ.വേലായുധന്, എ.സി.സതീശന്, പി.എ.ജെയ്സണ്‍, ശോഭ ചിറപ്പാടത്ത് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി സി.എ.ശിവന് സ്വാഗതവും ട്രഷറര്‍ വി.എം.പുരുഷോത്തമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: