കൊച്ചി: വിദേശ വ്യാപാരത്തില്‍ ധനകാര്യ രേഖകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഇന്ത്യ കൊച്ചിയില്‍ ഏകദിന സെമിനാര്‍ നടത്തുന്നു.ജൂലൈ നാലിന് രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ എറണാകുളം എം ജി റോഡിലെ ഗ്രാന്റ് ഹോട്ടലില്‍ നടക്കുന്ന സെമിനാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കൊച്ചി, ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് യു. ചിരഞ്ജീവി ഉദ്ഘാടനം ചെയ്യും.
രാജ്യാന്തര ട്രേഡിങ്ങുമായി ബന്ധപ്പെട്ട വിവിധ തരം ചട്ടങ്ങളെയും വ്യവസ്ഥകളെയും നിയന്ത്രണങ്ങളെയും പരിരക്ഷകളെയും കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ കയറ്റുമതി ഇറക്കുമതി മേഖലയിലുള്ളവര്‍ക്ക് ലഭ്യമാക്കുകയാണ് സെമിനാറിന്റെ ലക്ഷ്യമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി ഫിക്കി കേരള കൗണ്‍സിലുമായി ജൂലൈ ഒന്നിനകം ബന്ധപ്പെടണം. ഫോണ്‍: 04844058041 42/ 09746903555. ഇ മെയില്‍ [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: