കൊച്ചി: 10 ലക്ഷം പേവേവ് കോണ്ടാക്റ്റ്ലെസ് കാര്‍ഡുകള്‍ വിപണിയിലെത്തിച്ച് വിസ റെക്കോര്‍ഡില്‍. രാജ്യത്തെ 100,000 കേന്ദ്രങ്ങളിലെ വ്യാപാരികള്‍ വിസാ പേവേവ് കോണ്ടാക്റ്റ്ലെസ് കാര്‍ഡുകള്‍ സ്വീകരിക്കുന്നുമുണ്ട്.
2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് വിസാ പേവേവ് കാര്‍ഡ് ഉപയോഗിക്കാം. ഇതിന് പിന്നിന്റെ ആവശ്യം ഇല്ല. രസീത് ഒപ്പിടേണ്ട ആവശ്യവും ഇല്ല. പിഒഎസ് ടെര്‍മിനലുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനു പകരം ഇന്‍ബില്‍റ്റ് ആന്റിനയും മൈക്രോചിപ്പും ചേര്‍ന്നുള്ള ഒരു കാര്‍ഡ് ആണിത്. ഉപഭോക്താക്കള്‍ക്ക് നീണ്ട ക്യൂ ഒഴിവാക്കാനും അതിവേഗം പേയ്മെന്റ് നടത്താനും ഇവ സഹായകമാണെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: