പത്തനംതിട്ട: എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്ക്രോസ്, എന്‍.സി.സി, എക്സൈസ് ഉദ്യോഗസ്ഥര്‍, മറ്റ് സന്നദ്ധ സംഘടനകള്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണ ദിനം ആചരിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച ബോധവത്ക്കരണ റാലി രാജു ഏബ്രഹാം എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ മനോഹരന് ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്മാന് പി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ഡി.എം.ഒ ഡോ.റ്റി.അനിതകുമാരി ലഹരിവിരുദ്ധ സെമിനാറില്‍ സംസാരിച്ചു. ജില്ലയിലെ മികച്ച ലഹരിവിരുദ്ധ ക്ലബ് കോ-ഓര്‍ഡിനേറ്ററായ എം.എസ് മധു (ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അയിരൂര്‍), മികച്ച ക്ലബ് അംഗമായ അരീഷ കുമാരി, മികച്ച ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ പ്രവര്‍ത്തകനായ ഫാ. സാം പി.ജോര്‍ജ് എന്നിവരേയും മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ജ്യോതിര്‍ഗമയ സന്നദ്ധ സംഘടനയെയും ആദരിച്ചു. പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജി.മുരളീധരന് നായര്‍, സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: