കൊച്ചി: ഓപ്പറേഷനല്‍ റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ (ഒആര്എസ്ഐ)യുടെ കൊച്ചി ചാപ്റ്റര്‍ രൂപീകൃതമായി. ബിസിനസ് സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് സഹായകമാംവിധം ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒആര്എസ്ഐയുടെ രാജ്യത്തെ 16-ാമത്തെ ചാപ്റ്ററാണ് കൊച്ചിയിലേത്.
കൊച്ചി ചാപ്റ്ററിന്റെ പ്രസിഡന്റായി പി. രവീന്ദ്രനാഥിനേയും (ആര്‍കെ സ്വാമി ബിബിഡിഒ കേരള തലവന്‍) സെക്രട്ടറിയായി ഡോ.ജി. റെജികുമാറിനേയും (അസോഷ്യേറ്റ് പ്രൊഫസര്‍, അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാല) തെരഞ്ഞെടുത്തു. പ്രൊഫ. എ.വി. ജോസ് (എസ്സിഎംഎസ് ബിസിനസ് സ്കൂള്‍) – വൈസ് പ്രസിഡന്റ്, പ്രൊഫ. കെ. ശ്രീകുമാര്‍ (ഫിസാറ്റ് ബിസിനസ് സ്കൂള്‍) – ജോയിന്റ് സെക്രട്ടറി, റോയ് ജോസഫ് (ഡയറക്റ്റര്‍, എയ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍) – ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഡോ. സി.എ. ആന്റണി (ഡയറക്ടര്‍, എംബിഎ, യുസി കോളേജ്), ബാബു കടവൂര്‍ (കോര്‍പറേറ്റ് റിലേഷന്‍സ് മാനേജര്‍, കെവിഎം എഡ്യൂക്കേഷന്‍സ് ഇന്സ്റ്റിററ്യൂഷന്സ്), പി.വിജയ് കുമാര്‍ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ടെസ്റ്റ്ഹൗസ്), അജയ് ജോസ്(മാനേജര്‍, എല്‍ഐസി), ആര്. ദിലീപ്(ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ആരോണ്‍(ലോജിസ്റ്റിക്സ്) എന്നിവരേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: