റംസാന് സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീന് നിര്‍വ്വഹിക്കുന്നു
തൃശൂര്‍:അഴിമതി നടത്തുന്നത് എത്ര വലിയ വമ്പനായാലും കര്‍ശന നടപടിയുണ്ടാകുമെന്നു മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് റംസാന് സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
അഴിമതിയും കെടുകാര്യസ്ഥതയും മൂലം അധോഗതിയിലായ കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജീവനക്കാര്‍ക്കു വേണ്ടിയുള്ളതല്ല നാട്ടുകാര്‍ക്കു വേണ്ടിയാണു കണ്‍സ്യൂമര്‍ ഫെഡ് പ്രവര്‍ത്തിക്കുന്നതെന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടാകണം- മന്ത്രി പറഞ്ഞു.കേരളത്തിലെ മാതൃകാ സഹകരണ സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ് കണ്‍സ്യൂമര്‍ ഫെഡ്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ ഇടപെടണമെന്നത് സര്‍ക്കാരിന്റെ തീരുമാനമാണ്. അതിന്റെ ഭാഗമാണ് ഇത്തവണത്തെ റംസാന് സഹകരണ ചന്തകളെന്നും മന്ത്രി പഞ്ഞു.റംസാന് ചന്തയില്‍ ആദ്യവില്പന മന്ത്രി നിര്‍വഹിച്ചു. ചാവക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ജെസീന ജാസ്മിന് ഏറ്റുവാങ്ങി.
ചാവക്കാട് നഗരസഭാ ചെയര്മാന് എന്‍.കെ. അക്ബര്‍, വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍സ്യൂമര്‍ ഫെഡ് എം.ഡി. ഡോ. എസ്. രത്നകുമാരന് സ്വാഗതവും റീജണല്‍ മാനേജര്‍ സി. പ്രകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: