സ്വാമി മൃഡാനന്ദ ജന്മശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി മുതുവറ മഹാദേവക്ഷേത്രത്തില്‍
സംഘടിപ്പിച്ച ശിബിരത്തില്‍ സ്വാമി പുരുഷോത്തമാനന്ദ ഭദ്രദീപം കൊളുത്തുന്നു.
മുതുവറ: സ്വാമി മൃഡാനന്ദ ജന്മശതാബ്ദി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുതുവറ മഹാദേവക്ഷേത്രത്തില്‍ യുവജനശിബിരം നടന്നു. ‘ആത്മീയതയും സേവനവും’ എന്നതായിരുന്നു വിഷയം. സിനിമാതാരം കൃപ ഉദ്ഘാടനം ചെയ്തു. സ്വാമി പുരുഷോത്തമാനന്ദ മുഖ്യപ്രഭാഷണം നടത്തി. സംപൂര്ണം ഈശ്വരമയമായ യോഗത്തില്‍ നമുക്കേവര്‍ക്കും ത്യജിക്കാനല്ല, സമര്‍പ്പിക്കാനാണ് ഉള്ളതെന്ന് പുരുഷോത്തമാനന്ദ അഭിപ്രായപ്പെട്ടു. ലാളിത്യജീവിതം മുഖമുദ്രയാക്കിയ ജീവന്മുക്തനായിരുന്നു സ്വാമിജിയെന്ന് അദ്ദേഹം പറഞ്ഞു. മുരളി മുതുവറ അദ്ധ്യക്ഷത വഹിച്ചു. സുരേഷ്ബാബു കിള്ളിക്കുറിശ്ശി മംഗലം, സി.മനോജ്മാസ്റ്റര്, കെ.എസ്.വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: