അതിരപ്പിള്ളി പദ്ധതിക്കെതിരെ നടന്ന പ്രതിഷേധ മാര്‍ച്ച്
ചാലക്കുടി:അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്മാറണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമത്തിന് ശേഷം പ്രകടനവും നടത്തി.പ്രകൃതിയെ തകിടം മറിക്കുന്ന ഈ പദ്ധതി മൂലം ജൈവവൈവിധ്യങ്ങളും ,ജലസ്രോതസുകളുമാണ് ഇല്ലാതാകുന്നത്.ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകണം.മാറി വരുന്ന സര്‍ക്കാരുകളുടെ വൈദ്യുത മന്ത്രിമാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ വലിയ ദുരൂഹതയുണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു.ഇനിയൊരു മനുഷ്യനും അതിരപ്പിള്ളി പദ്ധതി എന്നൊരു വാക്ക് പറയാത്ത വിധം പദ്ധതി നിര്‍ദ്ദേശത്തിന് മേല്‍ അവസാന ആണിയടിച്ച് വേണം എല്‍ഡിഎഫ് സര്‍ക്കാര്‍ കാലവധി അവസാനിപ്പിക്കുവാനെന്ന് സാറാ ജോസഫ് പറഞ്ഞു. സമ്മേളനത്തില്‍ മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന് അദ്ധ്യഷത വഹിച്ചു.സിവിക് ചന്ദ്രന്,അനില്‍ അക്കര എംഎല്‍എ, അഡ്വ.ബി.ഗോപാലകൃഷ്ണന്,പി.സുധാകരന് ,അഡ്വ.പി.ജി.പ്രസന്ന കുമാര്‍,സാദിക് അലി,പി.ജെ.ജെയിംസ്,ജോസഫ് ചാവറ,പ്രൊഫ.ശോഭീന്ദ്രന്,ജോണ്‍ പെരുവന്താനം,അഡ്വ.കെ.പി.രവിപ്രകാശ്,വി.വി.രാജന്,കെ.ബിനു,എസ് ബാബുജി,ഭാസ്ക്കരന്‍ വെള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ,ഉണ്ണികൃഷ്ണന് സ്വാഗതവും,ഫാദര്‍ ജോണ്‍ കവലക്കാട്ട് നന്ദിയും പറഞ്ഞു. പ്രകടനം വാഴച്ചാല്‍ ആദിവാസി ഊരു മൂപ്പത്തി വി.കെ.ഗീത ഫഌഗ് ഓഫ് ചെയ്തു.എം.മോഹന്‍ദാസ്,സൂരേഷ് മുട്ടത്തി,സബ്ന എ.ബി,രവിവര്‍മ്മ,ഇന്ദിര,രാജേഷ് അപ്പാട്ട്,അമ്പാടി ഉണ്ണികൃഷ്ണന്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: