കേരള പോലീസ് അസോസിയേഷന് തൃശൂര്‍ സിറ്റി ജില്ലാ സമ്മേളനം എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമുണ്ടാകുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആത്യന്തികമായ പ്രതിബദ്ധതയുണ്ടാകേണ്ടത് പൊതുജനങ്ങളോടാണെന്നും സഹകരണമന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. കേരള പോലീസ് അസോസിയേഷന് തൃശൂര്‍ സിറ്റി ജില്ലാ സമ്മേളനം ജവഹര്‍ ബാലഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഴിമതിയില്ലാത്ത സല്‍ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അതിനുള്ള പിന്തുണയാണ് സംഘടനകള്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എ. ജില്ലാ പ്രസിഡന്റ് കെ.എ. തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എ. മാരായ മുരളി പെരുനെല്ലി, അനില്‍ അക്കര, കെ. രാജന്. മേയര്‍ അജിത ജയരാജന് എന്നിവര്‍ മുഖ്യാതിഥികളായി. വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയ സേനാംഗങ്ങളുടെ കുട്ടികളെയും സേവനരംഗത്തും കലാകായികരംഗത്തും മികവ് കാഴ്ചവെച്ച് പുരസ്കാരങ്ങള്‍ നേടിയ ഉദ്യോഗസ്ഥരെയും ആദരിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി ജി.ആര് അജിത്ത് സംസ്ഥാന റിപ്പോര്‍ട്ടിങ്ങും ജില്ലാ സെക്രട്ടറി ആര്.എസ്. പ്രീത് ജില്ലാ റിപ്പോര്‍ട്ടിങ്ങും നടത്തി.
ഗുരുവായൂര്‍ എ.സി.പി. ആര് ജയചന്ദ്രന്‍പിള്ള, കെ.പി.എ. സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ചന്ദ്രാനന്ദന്‍ എന്‍.ജി.ഒ. അസോസിയേഷന് സംസ്ഥാന സെക്രട്ടറി എന്‍കെ. ബെന്നി, കെ.പി.എ സംസ്ഥാന വൈസ്. പ്രസിഡന്റ്എം. സനല്‍കുമാര്‍ കെ.പി.എ തൃശൂര്റൂറല് പ്രസിഡണ്ട് വി. വി. സതീഷ്, ജില്ലാ പോലീസ് സഹകരണ സംഘം വൈസ് പ്രസിഡണ്ട് പി. രാജു, ജില്ലാ സെക്രട്ടറി ജോസ് പീറ്റര്‍, ഷിബു ജോര്‍ജ്, എം.എ. മനോജ്കുമാര്‍ പി.ഐ.മന്‍സൂര്‍ എന്‍,എസ്. ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആര്. എസ്. പ്രീത് സ്വാഗതവും വി. ബല്‍രാജ് കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: