മലേശമംഗലത്ത് റോഡരികിലെ മാലിന്യക്കൂമ്പാരം
തിരുവില്വാമല: മലേശമംഗലം റോഡില്‍ ടൗണ്‍ ഓട്ടോ സ്റ്റാന്‍ിനു പിന്നില്‍ മാലിന്യക്കൂമ്പാരം.വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് ഇവിടെ അടിഞ്ഞ കൂടിയിട്ടുള്ളത്.ഇത് മൂലം നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്.ആഹാര സാധനങ്ങള്‍, മത്സ്യ, മാംസ മാലിന്യം പഴകിയ പച്ചക്കറികള്‍, വീടുകളിലെ മറ്റു ഉപയോഗ്യശൂന്യമായ വസ്തുക്കള്‍ എന്നിവ കുന്നുകൂടി ചീഞ്ഞ് നാറാന്‍ തുടങ്ങി മാസങ്ങളായി. സമീപ സ്ഥലങ്ങളിലെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്ന്യങ്ങളാണ് രാത്രികാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നതെന്നും പരാതിയുണ്ട്.
മാത്രമല്ല അറവുശാലകളില്‍ നിന്നും മത്സ്യ മാര്‍ക്കറ്റില്‍ നിന്നുമുള്ള അവശിഷ്ടങ്ങളും രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് ഉപേക്ഷിക്കുകയാണ്.ഇത് സംബന്ധിച്ച നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ബോധവല്‍ക്കരണവും ശുചീകരണവും നടത്തണ്ടേ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് ഇതിന് കാരണം.ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് ഇവരുടെ ന്യായീകരണം.എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പ്കേടാണ് ഇതിനു പിന്നില്‍.
ഇതു കാരണം പ്രദേശവാസികളും ചുറ്റുമുളള വ്യാപാരികളുടെയും സ്ഥിതി ദുരിതത്തിലായി. മഴക്കാലമായതോടെ മാലിന്യത്തില്‍ ചീഞ്ഞു നാറിയ വെളളം റോഡിലൂടെ ഒഴുകുന്നതു മൂലം കാല് നടയാത്രക്കാരുടെയും വാഹനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥിതി ബുദ്ധിമുട്ടിലായി. നാട്ടുകാരും വ്യാപാരികളും നിരവധി തവണ അധികൃതരെ സമീപച്ചെങ്കിലും ഇതിനു പരിഹാരം പറയുന്നതല്ലാതെ നടപടികളെന്നും ഉണ്ടാകുന്നില്ല. ഇതു മൂലം ഉണ്ടാകുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും ആശങ്കയിലാണ് നാട്ടുകാര്‍.
സമീപ പ്രദേശങ്ങളിലെ സ്ഥിതിയും ഇതു തന്നെ. ചീഞ്ഞു നാറുന്ന അന്തരീക്ഷത്തില്‍ നിന്ന് ജനങ്ങളെ വലയ്ക്കാതെ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് നാട്ടുകാരും, വ്യാപാരികളും ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: