ശോകാക്രാന്തനായ വിഭീഷണനോട് രാമന്‍ അടുത്തുചെന്നു പറഞ്ഞു ”ഉഗ്രപരാക്രമിയായ ഇവന്‍ യുദ്ധത്തില്‍ ചെയ്യേണ്ടതൊന്നും ചെയ്യാതെ മരിച്ചതല്ല. അത്യധികമായ ഉത്സാഹത്തോടെ കൂസലില്ലാതെ യുദ്ധം ചെയ്താണ് ഇവന്‍ മരിച്ചത്. യുദ്ധഭൂമിയില്‍ വിജയം കാംക്ഷിച്ചുകൊണ്ട് ആരാണോ മരിച്ചുവീഴുന്നത്, ക്ഷത്രിയധര്‍മ്മം പാലിച്ച അയാളെച്ചൊല്ലി വിലപിക്കേണ്ടതില്ല.
യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്ഷത്രിയനെക്കുറിച്ച് ദുഃഖിക്കരുതെന്നത് ശാസ്ത്ര നിശ്ചയമാണ്. യുദ്ധത്തില്‍ ഒരു പക്ഷത്തേക്കുതന്നെ വിജയം എന്നതുമുമ്പുണ്ടായിട്ടില്ല. വീരന്‍ ഒന്നുകില്‍ ശത്രുക്കളെ വധിക്കുന്നു. അല്ലെങ്കില്‍ ശത്രുക്കളാല്‍ വധിക്കപ്പെടുന്നു. അവന് സ്വര്‍ഗ്ഗം ഉറപ്പാണ്.”
















