മേപ്പാടി : മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്നും ചെക്ക് എടുത്ത് ബാങ്കില്‍ നല്കി ലക്ഷങ്ങള്‍ തട്ടിയ കേസ്സ് ഒതുക്കി തീര്‍ക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ശ്രമമെന്ന് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവവും പിടിപ്പുകേടുമാണ് സംഭവത്തിന് കാരണമായത്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടില്‍നിന്നും അധികൃതര്‍ പിന്മാറണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നടുവത്ത് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. കെ.വിശ്വനാഥന്, ബിനീഷ്കുമാര്‍ ജികെ, ടി.പി.ശിവാനന്ദന്, കെ.രാധാകൃഷ്ണന്, ശശി ആനപ്പാറ, നരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: