മാനന്തവാടി : ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന കടുത്ത പ്രതിസന്ധിക്കും അവഗണനയ്ക്കും ശ്വാശതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രക്ഷോ ഭത്തിനൊരുങ്ങുന്നു. മഴക്കാലമെത്തിയതോടെ ജില്ലയിലെ ആദിവാസി കോളനികളിലടക്കം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പോലും ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാ ന് സര്ക്കാര്തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
നാഥനില്ലാകളരിയായിമാറിയ ജില്ലയിലെ ആരോഗ്യമേഖലയില്‍ ജില്ലാആശുപത്രിയിലേതടക്കം അമ്പത്തേഴോളം ഡോക്ടര്‍മാരുടെയും നിരവധി ജെപിഎച്ച്എന്മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജില്ലാ ടിബി സെന്ററില്‍ രണ്ട് ഡോക്ടര്‍ മാര്‍ വേണ്ടിടത്ത് ഒരുഡോക്ടര് മാത്രമാണ് ഉള്ളത്. നാളുകളായി ഒഴിഞ്ഞുകിടക്കുന്ന ആശുപത്രി സൂപ്രണ്ടിന്റെയും ലേ സെക്രട്ടറിയും പോസ്റ്റുകളിലേക്ക് ഇതുവരെ നിയമനം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലാആശുപത്രിയുടെ പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തിയവര്‍ അധികാരത്തിലെത്തി ഒരുമാസത്തോളമായിട്ടും ജില്ലാആശുപത്രിയില്‍ നിയമനങ്ങള്‍ നടത്താനോ വാഗ്ദാനങ്ങള്‍ പാലിക്കാനോ തയ്യാറാവുന്നില്ല. ഈസാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ശ്വാശതപരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്ത പക്ഷം ജൂലൈ ആദ്യവാരംമുതല്‍ ഡിഎംഒ ഓഫീസ് ഉപരോധമടക്കമുളള സമരപരിപാടികളുമായി യുവമോര്‍ച്ച രംഗത്തിറങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
യുവമോര്‍ച്ച ജില്ലാഅധ്യക്ഷന്‍ അഖില്‍പ്രേം.സി, ജനറല്‍സെക്രട്ടറി ജിതിന്‍ഭാനു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: