പുലാപ്പറ്റ: ജംഗ്ഷനു സമീപം മാരിയമ്മന്‍ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള അംഗന്‍വാടിയാണ് ഓടുകള്‍ പൊട്ടി ചോര്‍ന്നൊലിച്ച് കിടക്കുന്നത്. മഴക്ക മുന്നേ തന്നെ അറ്റകുറ്റപണികള്‍ തീര്‍ക്കേണ്ടതായിരുന്നു അധികൃതര്‍ അതിനുവേണ്ട ഫണ്ട് അനുവദിച്ചു നല്‍കിയില്ല ഇപ്പോള്‍ അംഗന് വാടിയുടെ പകുതിയോളം ഓടുകള്‍ പൊട്ടിയാണ് കിടക്കുന്നത് ആയതിനാല്‍ മഴപെയ്താല്‍ വെള്ളം മുഴുവന്‍ മുറിക്കകത്താണ് അതുകൊണ്ട് സ്വന്തം ചിലവില്‍ വിദ്യാര്‍ത്ഥികളെ വേറെ വാടകകെട്ടിടത്തില് ഇരുത്തിയാണ് പഠിപ്പിക്കുന്നത്. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ പുതുക്കിപണിയല്‍ പഞ്ചായത്ത് ബ്ലോക്ക്, ജി്ല്ലാ തുടങ്ങി ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്നതാണ് എന്ന് പറയുന്നു. എന്നിട്ടും മാസങ്ങളായി തകര്‍ന്നു കിടക്കുന്ന കെട്ടിടം ശ്രദ്ധിക്കാന്‍ ഒരു ഭരണ സമിതിയുമില്ല പഞ്ചായത്തംഗം വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണ് അംഗന്‍വാടി ഇങ്ങിനെ കിടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പതിനഞ്ചോളം കുരുന്നുകള്‍ പഠിക്കുന്ന ഈ അംഗന്വാടിേയാടാണ് അധികൃതരുടെ അനാസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: