ദുബായ്: ഐസിസി ട്വന്റി 20 റാങ്കില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വന്‍ കുതിപ്പ്. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ ബുംറ പുതിയ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. വിന്‍ഡീസിന്റെ സാമുവല്‍ ബദ്രിയാണ് ഒന്നാമത്. സൗത്താഫ്രിക്കയുടെ ഇംറാന്‍ താഹിര്‍ മൂന്നാമത്. ബുംറക്ക് പുറമെ ഏഴാം സ്ഥാനത്തുള്ള അശ്വിനാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ ബൗളര്‍.
ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. കോഹ്ലി മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ന്യൂസിലാന്‍ഡിന്റെ മാര്ട്ടിന് ഗുപ്റ്റില്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആരും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
അതേസമയം സിംബാബ്വെക്കെതിരായ ട്വന്റി 20 പരമ്പര നേടിയിട്ടും ഇന്ത്യക്ക് മുന്നേറ്റം ഉണ്ടായില്ല.
ന്യുസിലാന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഓസ്ട്രേലിയ ആറും പാക്കിസ്ഥാന് ഏഴും ശ്രീലങ്ക എട്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: