മേപ്പാടി : നെല്ലിമുണ്ട പീഡന കേസ്സിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനടക്കം ഉള്‍പ്പട്ട സംഭവത്തില്‍ സ്വാധിനത്താല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പ്രതികളെ പിടികൂടിയിലെങ്കില് ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ പ്രസിഡന്റ് നടുവത്ത് ശ്രീനിവാസന്, കെ. വിശ്വനാഥന്, രാധാകഷ്ണന്‍, ബിനീഷ് കുമാര്‍, ടി.പി. ശിവാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: