പടിഞ്ഞാറത്തറ : വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മധ്യവയസ്ക്കനെ പോലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് സ്വദേശി കുറുവക്കാട്ടില്‍ വാസുദേവനെ (53)യാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റു ചെയ്തത്. സ്കൂള്‍ വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ച വിവരം അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പുറത്തായത്. നേരത്തെ വിദ്യാര്‍ഥിനി വീട്ടുകാരോട് വിവരം പറഞ്ഞിരുന്നെങ്കിലും പരാതി നല്കാന് തയ്യാറായിരുന്നില്ല. അധ്യാപകര്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം പടിഞ്ഞാറത്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായുള്ള പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. വൈത്തിരി സി.ഐ. ഹിദായത്തുള്ളയാണ് കേസന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: