ഇരിങ്ങാലക്കുട: ഭാരതത്തിന്റെ പുനരുത്ഥാനത്തിന്റെ പ്രതീകമാണ് ഗുരുകുല വിദ്യാഭ്യാസമെന്ന് ആര് എസ് എസ് അഖിലേന്ത്യ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരി പറഞ്ഞു. സംസ്കൃതഭാരതി കേരളത്തില്‍ ആദ്യമായി ഇരിങ്ങാലക്കുടക്കടുത്ത് ചെമ്മണ്ടയില്‍ ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച ശാരദ ഗുരുകുലത്തിന് മാര്‍ഗ്ഗദര്‍ശനം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരു വിദ്യ അഭ്യസിപ്പിക്കുന്നതിന് വേതനം ചോദിച്ചതോടെ സംസ്ക്കാരത്തില്‍ നിന്നുള്ള വിച്ഛേദനമാണ് സംഭവിച്ചത്. സയന്‍സും സംസ്ക്കാരവും ലിങ്ക് ചെയ്യാന്‍ ലോകത്ത് സാധ്യമാകുന്ന ഒരേ ഒരു ഭാഷ സംസ്കൃതമാണെന്നും സംസ്കൃത മാധ്യമത്തിലൂടെയാണ് ഒരു കാലത്ത് എല്ലാ വിഷയങ്ങളും പഠിച്ചിരുന്നതെന്നും ആര്.ഹരി പറഞ്ഞു. സര്‍വ്വകലാശാല വിജ്ഞാനം നടന്നിരുന്നതും സംസ്കൃതത്തിലൂടെയാണ്.
ഏറ്റവുമധികം ഭാഷ സമ്പത്തുള്ള ഭാഷയും സംസ് കൃതമാണ്. പതിനായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതത്തില്‍ നവോത്ഥാനമല്ല മറിച്ച് പുനരുത്ഥാരണമാണ് നടക്കുന്നത്.ഭാരതീയ സംസ്ക്കാരം മനുഷ്യന് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈശ്വരന് രക്ഷിക്കുമെന്ന് ഭാരത വിഭജനക്കാലത്തെ ചരിത്രം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സ്വാമി അക്ഷയാനന്ദ സരസ്വതി ഗുരുകുലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു അമ്മമാര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
സംസ്കൃതഭാരതി ദേശീയ ജനറല്‍സെക്രട്ടറി വാചസ്പതി പി.നന്ദകുമാര്‍അധ്യക്ഷത വഹിച്ചു. സംസ്കൃതഭാരതിയുടെ അമേരിക്കയിലെ സംഘടന സെക്രട്ടറി ഡോ.പത്മകുമാര്‍ സ്വാഗതം ആശംസിച്ചു.
വിജ്ഞാന് ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ആര്.ജയകുമാര്‍, ജെ.വന്ദന, ശശിമാസ്റ്റര്‍, വത്സലടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്കൃതഭാരതി സംസ്ഥാന സംഘടന സെക്രട്ടറി എന്‍.സുരേഷ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: