കൊച്ചി: ഉപയോക്താക്കളുടെ ഇഷ്ടാനുസരണം വീഡിയോകളും സിനിമകളും സൗജന്യമായി തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വീഡിയോ സ്ട്രീമിങ് ആപുമായി ഹാവ്ഫണ്‍ എത്തുന്നു. മ്യൂട്ടോടാക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ സംരംഭമാണ് ഹാവ്ഫണ്‍.
ഒരിക്കല്‍ ഹാവ്ഫണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, ഹാവ്ഫണ്‍ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചിരിക്കുന്ന എവിടെയും ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സൗജന്യമായി സിനിമകളും വീഡിയോകളും ഉപയോക്താക്കള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയുമെന്ന് ഹാവ്ഫണ്‍ സ്ഥാപകനും സിഇഒയുമായ ജിജി ഫിലിപ്പ് അറിയിച്ചു. ദിനംപ്രതി അപ്ഡേറ്റ് ചെയ്യുന്ന ശേഖരത്തില്‍ നിന്നും അഭിരുചികള്‍ക്കനുസരിച്ച് മൂവി, ഫീച്ചര്‍ഫിലിം, ഷോര്‍ട്ട്ഫിലിം, ഡോക്യുമെന്ററികള്‍, മ്യൂസിക് വീഡിയോകള്‍, കോമഡി ക്ലിപ്പിങ്സ് തുടങ്ങിയ പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കാം.
വാര്‍ത്താസമ്മേളനത്തില്‍ അഭിലാഷ് വി.ജയന്, പ്രൊജക്റ്റ് ഡയറക്റ്റര്‍ എസ്. അനീഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: