മാള: ഗിന്നസ് വേള്‍ഡ് റെക്കാഡ് ജേതാവ് ഫ്രാന്‍സിസ് ജോസഫിനെ അനുമോദിക്കുവാന്‍ ന്യൂയോര്‍ക്കില്‍ നിന്ന് നിയമവിദഗ്ദ്ധരായ ഡോ.റെനി കാംപെന്‍ ന്യൂമെന്‍, ഹെതര്‍ മെക്ലീന്‍ ക്രോട്സ്, ഇവാന് ന്യൂമെന്‍ എന്നിവര്‍ ഹോളിഗ്രെയ്സ് അക്കാദമിയിലെത്തി. ചെയര്മാന് സാനി എടാട്ടുകാരന് അദ്ധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസിന്റെ റിക്കാര്‍ഡ് നേട്ടത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ അവര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പ്രൊഫ. നിര്‍മല പരമേശ്വരന്, രവീന്ദ്രന്, ഡോ.എ.സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: