മാനന്തവാടി : മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച മധ്യവയസ്ക്കനെതിരെ പോലീസ് കേസെടുത്തു. പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് സ്വദേശി കുറുവക്കാട്ടില്‍ വാസുദേവനെ (53)തിരെയാണ് പടിഞ്ഞാറത്തറ പോലീസ് കേസെടുത്തത്. പടിഞ്ഞാറത്തറ എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥിനിയായ എട്ടുവയസുകാരിയെ അയല്‍വാസി കൂടിയായ ഇയാള്‍ നിരന്തരം പീഢിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ അധ്യാപിക ബാലികയെ അവശയായി കണ്ടതിനെതുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പുറത്തായത്. ഇതേതുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അന്വേഷണ റിപ്പോര്‍ട്ട് പോലീസില്‍ നല്‍കിയതിനെ തുടര്‍ന്നാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: