മാനന്തവാടി: സ്കൂള്‍ പരിസരത്ത് വില്പ്പനക്ക്വെച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി. തരുവണടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാണ് വെള്ളമുണ്ട എസ്.ഐയും സംഘവുമാണ് സിഗരറ്റുള്പ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. എസ്.ഐമാരായ ജോണി, അജിത്ത്, സീനിയര്‍ സി.പി.ഒമാരായ നൗഷാദ്, സിറാജ് എന്നിവരാണ് പുകയില പിടികൂടിയത്. കച്ചവടകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സ്കൂളിന്റെ 50മീറ്റര്‍ ചുറ്റളവില്‍ വീണ്ടും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: