കല്‍പ്പറ്റ : വായന നാം വിചാരിക്കുന്നതിനപ്പുറത്തേക്കുള്ള തിരിച്ചറിവുകളിലേക്ക് നമ്മെ നയിക്കുന്നതാണെന്ന് പ്രശസ്ത സാഹിത്യകാരി സി.എസ്. ചന്ദ്രിക പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായനാ വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മുട്ടില്‍ ഓര്‍ഫനേജ് വി.എച്ച്.എസ്.എസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തക കൈമാറ്റത്തിന്റെ ഉദ്ഘാടനം സി.റംലത്തിന് നല്കി ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍വഹിച്ചു. വായനാദിന പ്രതിജ്ഞ സ്കൂള്‍ വിദ്യാര്‍ഥിനിയായ ദേവിക ചൊല്ലിക്കൊടുത്തു.വായനാദിനത്തോടനുബന്ധിച്ച് ജൂണ്‍ 11ന് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ഡബ്ല്യു.എം.ഒ മുട്ടില്‍ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി കാഷ് അവാര്‍ഡും പുസ്തകങ്ങളും നല്കി. ഡബ്ല്യു.ഒ വി.എച്ച്.എസ്.എസ് മുട്ടില്‍ ഹെഡ്മാസ്റ്റര് പി.വി. മൊയ്തു, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ബിനുമോള്‍ ജോസഫ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ ജലീല്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിജയന് വേടക്കണ്ടി, സാക്ഷരതാ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ സോയ നാസര്‍, സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് യു. ഇബ്രാഹിം മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ബിന്ദു മനോഹരന്, പൃഥ്വിരാജ് മൊടക്കല്ലൂര്‍, പി.കെ. ജയചന്ദ്രന്, വിദ്യാര്‍ഥി പ്രതിനിധി പി.എ ഷഹ്ന എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ വിദ്യാര്‍ഥിനി ഷഹദിയ സ്വന്തം കവിത അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി മുസ്തഫ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: