മാനന്തവാടി : തലശ്ശേരിയില്‍ ദളിത് യുവതിയെയും കുഞ്ഞിനെയും കളളക്കേസില്‍ പെടുത്തി ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ പ്രതിഷേധപ്രകടനം നടത്തി. പിണറായി വിജയന്റെ സെല്ഭരണത്തിന്കീഴില് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും നീതിനിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നതെന്ന് ഹിന്ദുഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി സി.കെ.ഉദയന്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടെയും ദളിതരുടെ സംരക്ഷകര്‍ ചമഞ്ഞ് അധികാരത്തിലെത്തിയ സിപിഎം തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യാനുളള ഗൂഢപദ്ധതി പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുകയാണ്.ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ന്, എം.രാഘവവാര്യര്, സന്തോഷ്.ജിനായര്‍, ശ്രീനിവാസന്, ഷാജി.പി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: