മാനന്തവാടി: പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകത്തില്‍ അസം സ്വദേശിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ കേരളത്തില്‍ ജോലിതേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍രേഖകള്‍ നിര്‍ബന്ധമാക്കണമെന്ന് ബിജെപി മാനന്തവാടി നിയോജകമണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിനകത്ത് ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരുവിധവിവരങ്ങളും സംസ്ഥാനസര്‍ക്കാരിന്റെ കൈവശമില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.ഈസാഹചര്യത്തില്‍ അന്യസംസ്ഥാനതൊഴിലാളികളെ ജോലിക്കെത്തിക്കുന്ന കരാറുകാരും അവര്‍ക്ക് താമസസ്ഥലം നല്കുന്ന കെട്ടിടഉടമകളും അധികൃതര്‍ക്ക് യഥാസമയം വിവരങ്ങള്‍ കൈമാറാന്തയ്യാറായാല് ഒരുപരിധിവരെ ഇത്തരംകുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നത് തടയാനാകും.അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് നാട്ടുകാരില്‍ ആശങ്കയുളവാക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്, ലഹരി ഉപയോഗവും പകല്‍സമയങ്ങളില്‍ വീടുകളിലെത്തുന്ന വില്‍പ്പനക്കാരുടെയും ഭിക്ഷാടകരുടെയും വര്‍ദ്ധനവും തന്നെയാണ് ഇതിനുള്ള പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. സംസ്ഥാനത്ത് പല അക്രമ-കൊലപാതക-കഞ്ചാവ്-മയക്കുമരുന്ന് കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതിയാകുന്നതും ആശങ്കക്ക് കാരണമാകുന്നു.
മുന്‍പ് കാപ്പി, കുരുമുളക്തുടങ്ങിയവയുടെ വിളവെടുപ്പുകാലത്തുമാത്രമായിരുന്നു അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും തൊഴിലാളികള്‍ വയനാട്ടിലേക്ക് എത്തിയിരുന്നത്. വന്‍കിട തോട്ടങ്ങളിലെ ജോലിക്കുശേഷം സ്വദേശത്തേക്ക് തിരിച്ചുപോവുകയാണ് പതിവ്. കെട്ടിടനിര്‍മ്മാണരംഗത്തും, റോഡ് പണി, ഹോട്ടല്‍ പണികള്‍, മുറുക്കാന്‍കടകള്‍ തുടങ്ങിയ മേഖലകളിലെ പണികള്‍ക്കുമൊക്കെയായി ബംഗാള്‍, ഒറീസ്സ, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നും ഇവര്‍ കൂട്ടത്തോടെ ടൗണുകളിലെ ലോഡ്ജുകളിലും വാടകമുറികളിലും താമസമാക്കുകയും ചെയ്തു. ഇങ്ങനെ കൂട്ടത്തോടെതാമസമാക്കിയ പല ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇവര്‍ ആക്രമണകാരികളാവുന്നതും ഭീതിയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.സംസ്ഥാനത്ത് നടന്ന പല കൊലപാതകകേസുകളിലും മോഷണകേസുകളിലും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാണ്. ചില ക്രിമനലുകള്‍ കാണിക്കുന്ന അക്രമം മറ്റുള്ളവര്‍ക്കും ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കുന്നു. ഇന്ന് സംസ്ഥാനത്ത് മിക്ക തൊഴില്‍മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ എത്രഅന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിവില്ല. അന്യസംസ്ഥാനതൊഴിലാളികള്‍ ജോലിയ്ക്കെത്തിയാല്‍ പോലീസ്സ്റ്റേഷനിലും പഞ്ചായത്ത്ഓഫീസിലും പേര് രജിസ്റ്റര്‍ചെയ്യണമെന്നാണ് വ്യവസ്ഥ. തിരിച്ചറിയല്‍കാര്‍ഡിന്റെ കോപ്പിയുള്‍പ്പെടെ നല്കുകയുംവേണം. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധനനടത്തിയശേഷം ഹെല്‍ത്ത്കാര്‍ഡ് ഓരോ തൊഴിലാളിയും സൂക്ഷിക്കുകയും വേണം. ഇവരെതൊഴിലിിന് കൊണ്ടുവരുന്നവരാണ് ഇത് ചെയ്യേണ്ടത്. അന്യസംസ്ഥാന തൊഴിലാളികളെസംബന്ധിക്കുന്ന പലകാര്യങ്ങളിലും ഇവരെകൊണ്ടുവരുന്നവര്ക്കും തൊഴിലുടമകള്‍ക്കും സര്‍ക്കാര്‍ അധികൃതര്‍ക്കും വേണ്ടത്രഅവബോധമില്ലാത്തത് പൊതുജനങ്ങളെബുദ്ധിമുട്ടിലാക്കുന്നു. യാതൊരുവിധ തിരിച്ചറിയല്‍രേഖകളും കൈവശമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്ക്കാര്തയ്യാറാകണമെന്നുംയോഗം ആവശ്യ പ്പെട്ടു. ബിജപി മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം അധ്യക്ഷതവഹിച്ചു. വിജയന്‍കൂവണ, ജി.കെ.മാധവന്, ജിതിന്‍ഭാനു, അഖില്‍പ്രേം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: