വാല്മീകിയുടെ ഈ ആദിത്യഹൃദയസ്‌തോത്രത്തിന്റെ ഹൃദയത്തെ എഴുത്തച്ഛന്‍ കാച്ചിക്കുറുക്കി മലയാളത്തില്‍ മന്ത്രരൂപത്തിലാക്കി കിളിപ്പാട്ടില്‍ ചേര്‍ത്തിരിക്കുന്നു. വളരെ വിശിഷ്ടമായ ഈ മന്ത്രം തുടര്‍ച്ചയായി ജപിക്കുന്നവര്‍ എല്ലാ ആപത്തുകളില്‍നിന്നും രക്ഷപ്പെടുന്നു.
സന്താപ നാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹ വിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവര ജംഗമാചാര്യായ തേ നമഃ
ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
ഇത്ഥമാദിത്യഹൃദയമന്ത്രം ജപിച്ചുനീ
ശത്രുക്ഷയം വരുത്തീടുക സത്വരം
(തുടരും)
















