ബ്രിട്ടനിലെ മലയാളി ഹൈന്ദവ സമൂഹത്തിനിടയില്‍ ആദ്യമായി കേരളീയ ശൈലിയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം നേതൃത്വം നല്കി ശ്രദ്ധേയമായ എസ്സെക്സ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ” ജന്മാഷ്ടമി 2016 ” ആഗസ്റ്റ് 28 ന് നടക്കും.
എസ്സെക്സ് ഹിന്ദു സമാജം സെക്രട്ടറി രഞ്ജിത്ത് കൊല്ലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷ സമിതി രൂപീകരിച്ചു. സജിലാല്‍ വാസുവിനെ ആഖോഷ പ്രമുഖ് ആയി തെരഞ്ഞെടുത്തു. 28 ഞായറാഴ്ച വൈകിട്ട് മൂന്ന് മണിമുതല്‍ എട്ട് മണിവരെ എസ്സെക്സിലെ ബാസില്ടന് ജയിംസ് ഹോണ്‍സ്ബി സ്കൂള്‍ ഹാളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പതാകദിനം, ജന്മാഷ്ട്ടമിപൂജ, ശോഭായാത്ര, ഉറിയടി, ഗോകുലനൃത്തം, ദശാവതാരം, ദീപാരാധന, അന്നദാനം തുടങ്ങി വിവിധങ്ങളായ പരിപാടികളോടെ ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ സമിതി തീരുമാനിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: