സമരത്തിനൊരുങ്ങുന്നുമണ്ണാര്ക്കാട്: മണ്ണാര്‍ക്കാട്ട് നടത്തിയ ഓപ്പറേഷന് അനന്ത പാതിവഴിയില്‍ നിറുത്തിയതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സമര പരിപാടികള്ക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 22ന് രാവിലെ 10ന് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റവന്യു വകുപ്പ് നല്കിയ വാഗ്ദാനങ്ങള്‍ പാഴായിരിക്കുകയാണ്. നഗരവികസനത്തിന്റെ ഭാഗമായി പൊളിച്ച പ്രദേശങ്ങളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമൂലം വ്യാപാരികളും കെട്ടിടയുടമകളും ദുരിതമനുഭവിക്കുകയാണ്. കാര്യക്ഷമമായ ഏകോപനമില്ലായ്മ മൂലം വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിലാണ്. എ.എസ്.പി പട്ടയങ്ങളില്‍ മേലുളള ആശയകുഴപ്പം ഇല്ലാതാക്കാന്‍ റവന്യു വകുപ്പിനായിട്ടില്ല. ഓപ്പറേഷന് അനന്തയോട് പൂര്‍ണ്ണമായും സഹകരിച്ച വ്യാപാരികളെയും കെട്ടിടയുടമകളെയും റവന്യുവകുപ്പ് വഞ്ചിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ ബാസിത്ത് മുസ്ലിം, ബൈജു രാജേന്ദ്രന്, രമേശ് പൂര്‍ണ്ണിമ, സി.എച്ച്.അബ്ദുല്‍ഖാദര്‍, ബില്‍ഡിംങ് ഓണേഴ്സ് ഭാരവാഹി റീഗള്‍ മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: