പാലക്കാട്: തനുവും മനവും ആയുരാരോഗ്യയുക്തമാക്കാന് വിളംബരമായി യോഗാദിനാചരണം. നെഹ്റു യുവ കേന്ദ്രയുടെയും ജില്ലാ ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ യോഗ സംഘടനകളുടെ സഹകരണത്തോടെ അന്തര്‍ദേശീയ യോഗ ദിനാഘോഷം രാവിലെ 6.30ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പോലീസ് മേധാവി ഡോ: എ. ശ്രീനിവാസ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം എം.ബി.രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, എ.ഡി.എം. ഡോ:ജെ.ഒ.അരുണ്‍ ,മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ ,നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ , പ്രൊഫ.എം.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എസ്.പി.മാരായ മുഹമ്മദ് കാസിം, സുനില്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജനമൈത്രി പോലീസ്,സ്പോര്‍ട്സ് കൗണ്‍സില്‍, പാലക്കാട് യോഗ അസോസിയേഷന് പതജ്ഞലി യോഗ സമിതി, ബ്രഹ്മകുമാരീസ്, ഇഷായോഗ, ആര്‍ട് ഓഫ് ലിവിംഗ്, ജെ.എസ്,എസ്.നാച്ച്യുറോപ്പതി ആന്റ് യോഗ, പാലക്കാട് മെഡിക്കല്‍ കോളേജ്, രാപ്പാടി ഹെല്‍ത്ത് ക്ലബ്, ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ്ബ്, ഇനിഗ്മ , സ്റ്റുഡന്‍സ് പോലീസ്, വികാസ് വിക്ടോറിയ, ക്രീഡാ ഭാരതി, റെഡ്ക്രോസ് സൊസൈറ്റി, കേരള കായിക വേദി, ആരോഗ്യ ഭാരതി, വിവേകാനന്ദ ദാര്‍ശനിക സമാജം, ഭാരതീയ വിദ്യാനികേതന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പാലക്കാട്: ജില്ലാ പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആധുനിക കാലഘട്ടത്തില്‍ യോഗയുടെ പ്രസക്തി എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് ഓഫീസ് അനക്സില്‍ നടന്ന പരിപാടി പോലീസ് മേധാവി എ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് ഈശ്വര വിദ്യാലയത്തിന്റെ ഡയറക്ടര്‍ ബ്രഹ്മകുമാരി മീനാജി മുഖ്യ പ്രഭാഷണം നടത്തി. പതഞ്ജലി യോഗാസമിതിയിലെ തിപ്പയ്യ സ്വാമിയുടെ നേതൃത്വത്തില്‍ യോഗാ പ്രദര്‍ശനവും നടത്തി .ഡി.വൈ.എസ്.പി മാരായ വി.എസ്.മുഹമ്മദ് കാസിം. കെ.എല്‍.രാധാകൃഷ്ണന്, കെ.പ്രകാശന്, രാജു എന്നിവരും പങ്കെടുത്തു.
പല്ലാവൂര്‍: രാജ്യാന്തര യോഗാദിനത്തിന്റെ ഭാഗമായി ചിന്മയ വിദ്യാലയത്തില്‍ യോഗാദിനം ആചരിച്ചു. ആയുര്‍വേദിക് ഡിപ്പാര്‍ട്ടുമെന്റിലെ ഡോ.അരുണ മുഖ്യാതിഥിയായി. വിദ്യാര്‍ത്ഥികള്‍ യോഗാപ്രധാന്യം വ്യക്തമാക്കികൊണ്ട് ലഘു പ്രഭാഷണം നടത്തി. പതഞ്ജലി മഹര്‍ഷിയെ അനുസ്മരിച്ചുകൊണ്ട് വിദ്യാലയയോഗാധ്യാപകന് ഉണ്ണികൃഷ്ണന് പ്രഭാഷണം നടത്തി. യോഗാപരിശീലനത്തിലൂടെ ശാന്തിയും, സമാധനവും നേടിയെടുക്കാമെന്നും. അടുക്കും ചിട്ടയുമുള്ള ജീവിതരീതി കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപകടം നിറഞ്ഞ ചുറ്റുപാടില്‍ ശ്രദ്ധയോടെ മുന്നോട്ടുപോകാന്‍ യോഗ ഉപകരിക്കുമെന്നും വ്യക്തമാക്കി. തുടര്‍ന്ന് കുട്ടികളുടെ യോഗാഭ്യാസ പ്രകടനങ്ങള്‍ നടന്നു. പ്രസ്തുത ചടങ്ങില്‍ വിദ്യാലയ പ്രിന്‍സിപ്പാള്‍ ജയന് കാമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.
മണ്ണാര്‍ക്കാട്: അന്താരാഷ്ട്രയോഗാദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതന്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടന്ന ശ്രീമൂകാംബിക യോഗാകേന്ദ്രത്തിന്റെ വാര്‍ഷികാഘോഷം എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗ ചെയ്യുന്നതുമൂലം കര്‍മ്മ രംഗത്തും ആരോഗ്യരംഗത്തും മനുഷ്യന് ശോഭിക്കാന്‍ കഴിയുമെന്ന് മുഖ്യപ്രഭാഷണത്തില്‍ ഡോ. കെ.സുരേഷ് പറഞ്ഞു. സന്തുലിത ജീവിതം യോഗയിലൂടെ എന്ന വിഷയത്തെക്കുറിച്ച് ഡോ.ശിവദാസ്, ഡോ.എം. വിജയരാജന്‍ എന്നിവര്‍ ക്ലാസെടുത്തു.് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും എംഎല്‍എ നിര്‍വഹിച്ചു. എന്‍.രാമന്‍നമ്പീശന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ആര്.പരമേശ്വരന്, അഡ്വ.പി.എം.ജയകുമാര്‍, റെജികുമാര്‍, വി.കെ.അപ്പുക്കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ യോഗപ്രദര്‍ശനവും ഉണ്ടായിരുന്നു.
കല്ലേക്കാട്: ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭാരതീയ ശാസ്ത്രമായ യോഗ ഉപകരിക്കുമെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീളശശിധരന്‍ അഭിപ്രായപ്പെട്ടു. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ യോഗദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ യോഗാപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യോഗാചാര്യന് കെ.വിജയകുമാരന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പ്രിന്‍സിപ്പാള്‍ പ്രൊഫ:കെ.പി.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകര്‍, മനേജ്മെന്റ് പ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പാലക്കാട്: അന്താരാഷ്ട്രയോഗാദിനാചരണത്തോടനുബന്ധിച്ച് കര്‍ണ്ണകയമ്മന്‍ ഹയ്യര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടന്ന യോഗാ പ്രദര്‍ശനം യോഗാചാര്യന് കെ.വിജയകുമാരന്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗാപ്രദര്‍ശനവും ഉണ്ടായിരുന്നു. മാനേജര്‍ ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി.ശ്രീകുമാര്‍, പിടിഎ പ്രസിഡന്റ് സി.മധു, എം.വിനോദ്കുമാര്‍, സി.പി.ശുഭ, കെ.ജയചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചിറ്റൂര്‍: പെരുമാട്ടി ഹൈസ്കൂളില്‍ യോഗയുടെ അടിസ്ഥാന പാഠങ്ങളും പരിശീലനങ്ങളും ആര്‍ട് ഓഫ് ലിവിങ് യുവാചാര്യ എസ്.ഗുരുവായൂരപ്പന് നല്കി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിബി കെ ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപകരായ പി. ഗീത, എം. ജയശ്രീ, എസ്.സുനിത, ആര്.ഇന്ദിര എന്നിവര്‍ ആശംസകളറിയിച്ചു.
പട്ടാമ്പി: വിളയൂര്‍ ഗുരുജി വിദ്യാനികേതന്‍ സ്കൂളില്‍ യോഗാദിനം ആചരിച്ചു. സി.രാമദാസ് മാസ്റ്റര്‍ ക്ളാസെടുത്തു. ഭക്തവത്സലന് നേതൃത്വം നല്കി.
പട്ടാമ്പി സി.ജി.എം. ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ അന്താരാഷ്ട്ര യോഗദിനം പട്ടാമ്പി സി.ഐ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു. സെമിനാറിന് ഗോവിന്ദദസ് മാസ്റ്റര്‍ നേതൃത്വം നല്കി. പ്രിന്‍സിപ്പാള്‍ രഘു, മാനേജര്‍ വേലായുധന്, സുരേഷ് വള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
കൂറ്റനാട്: മേഴത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി. ഉണ്ണികൃഷ്ണന് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു.
പുലാപ്പറ്റ: ലക്ഷ്മീനാരായണ സരസ്വതി വിദ്യാലയത്തില്‍ യോഗാദിനാചരണം നടന്നു. മണ്ണാര്‍ക്കാട് പതഞ്ജലി യോഗാചാര്യന് സന്തോഷ് യോഗാപരീശീലനത്തിന് നേതൃത്വം നല്കി.
കടമ്പഴിപ്പുറം: അന്താരാഷ്ട്രയോഗാദിനത്തോടനുബന്ധിച്ച് കടമ്പഴിപ്പുറം സരസ്വതി വിദ്യാനികേതനില്‍ നടന്ന യോഗാപരിശീലനത്തിന് സജീന്ദ്രന് നേതൃത്വം നല്കി.വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരുമടക്കം ധാരാളം പേര് പരിശീലനത്തില്‍ പങ്കെടുത്തു.
ചെര്‍പ്പുളശ്ശേരി: മുനിസിപ്പാലിറ്റി ശ്രീശങ്കരാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു. ചെയര്‍പേഴ്സണ്‍ ശ്രീലജവാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പ്രകാശ് കുറുമാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ചെര്‍പ്പുളശ്ശേരി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ എച്ച്.എം.ഷബാന മുഖ്യപ്രഭാഷണം നടത്തി, കെ.എം.ശ്രീധരന്മാസ്റ്റര്, ശശി ഗീാഞ്ജലി, മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: