പട്ടാമ്പി: നഗരസഭയുടെ പിടിപ്പുകേടും അനാസ്ഥയും കാരണം പട്ടാമ്പി നഗരം മാലിന്യക്കൂമ്പാരമായി. നടപടിയില്ലാത്തതിനാല്‍ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ്.
പട്ടാമ്പിനഗരവും ഭാരതപ്പുഴയും മാലിന്യകേന്ദ്രമായി മാറുകയാണ്. മഴക്കാലപൂര്വരോഗങ്ങളെ ചെറുക്കാന്‍ നഗരത്തില്‍ വേണ്ട സജ്ജീകരണം അധികൃതര്‍ ഒരുക്കാത്തതാണ് പ്രധാന വെല്ലുവിളി. മാലിന്യ സംസ്കരണ പ്ളാന്റ് പ്രവര്ത്തനക്ഷമമാകാത്തതും ദിവസവും നഗരത്തിലെ മാലിന്യം നീക്കംചെയ്യാത്തതും വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
നഗരത്തിലെ ഹോട്ടല്‍, ലോഡ്ജ് എന്നിവിടങ്ങളില്‍നിന്നും അറുവുശാലകളില് നിന്നുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
നഗരത്തില്‍ ദിനംപ്രതി മാലിന്യം കുമിഞ്ഞുകൂടുമ്പോഴും പട്ടാമ്പി നഗരസഭ മൗനം പാലിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
പട്ടാമ്പി കംഫര്‍ട്ട് സ്റ്റേഷന് റൈയല്വേ സ്റ്റേഷന് പരിസരം,ഭാരതപ്പുഴയുടെ തീരങ്ങള്‍, പഴയ കെഎസ്ആര്‍ടിസി ബസ്സ്റ്റോപ്പ്, പ്രൈവറ്റ് ബസ്സ്റ്റോപ്പ് പരിസരം എല്ലാം വന്‍തോതില്‍ മലിനപ്പെട്ടുകഴിഞ്ഞു.
ഇവിടെങ്ങളിലൊന്നും ഒരുവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും നഗരസഭ ആരംഭിച്ചിട്ടില്ല. നഗരസഭ ഇടപെട്ട് നഗരത്തെ ഉടന്‍ മാലിന്യ മുക്തമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: