പാലക്കാട്: ജിബി റോഡില്‍ എസ്ക്കലേറ്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെയും റെയില്‍വേയുടെയും സംയുക്ത പരിശോധന നടന്നു.
ഡിസൈനുമായി ബന്ധപ്പെട്ട സമ്മതപത്രം നഗരസഭ നല്കിയാലുടനെ റെയില്‍വേ വിശദമായ എസ്റ്റിമേറ്റ് നല്‍കുമെന്ന് നഗരസഭാ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു. ഒരാഴ്ച്ചക്കകം ഇതുസംബന്ധിച്ച സമ്മതപത്രം നഗരസഭ കൈമാറും.
ജിബി റോഡിലെ ജോസ്ക്കോ ജ്വല്ലറിക്കു സമീപത്തു നിന്നു തുടങ്ങുന്ന എസ്ക്കലേറ്റര്‍ നഗരസഭാ ടാക്സി സ്റ്റാന്റിനു സമീപം അവസാനിക്കും. കേന്ദ്ര, സംസ്ഥാന, നഗരസഭ പങ്കാളിത്തത്തോടെ ഈവര്‍ഷത്തെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എസ്കലേറ്റര്‍ സ്ഥാപിക്കുക.
നാലുകോടി രൂപയുടെ പദ്ധതിയില്‍ 20 ശതമാനം നഗരസഭയും 80 ശതമാനം കേന്ദ്ര-സംസ്ഥാന വിഹിതവുമാണ്. പദ്ധതിക്കായുള്ള അനുമതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ചിരുന്നു. റെയില്‍വേ സീനിയര്‍ ഡിവിഷനല്‍ എഞ്ചിനിയര്‍ നന്ദലാല്‍ പെരുമാള്‍, മുനിസിപ്പല്‍ എഞ്ചിനിയര്‍ ശങ്കരന്‍കുട്ടി, എഇമാര്‍,നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
ജിബി റോഡില്‍ റെയില്‍വേ ഗേറ്റ് സ്ഥിരമായി അടച്ചതിനാല്‍ യാത്രക്കാര്‍ക്കു വേണ്ടി എസ്ക്കലേറ്റര്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: