പാലക്കാട്: മീന്‍വല്ലം പദ്ധതിയും അനുബന്ധ പദ്ധതികളും നടപ്പാക്കുന്ന പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയുടെ വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
1999 ജനുവരി20ന് രൂപീകരിച്ച കമ്പനി മീന്‍വല്ലം ജലവൈദ്യുത പദ്ധതിയാണ് ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കിയത്. ഇതുവഴി ഇന്ത്യയില്‍ ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്ന ആദ്യജില്ലാപഞ്ചായത്ത് എന്നബഹുമതി പാലക്കാടിന് സ്വന്തമായിരുന്നു. പദ്ധതിയില്‍ ഇതുവരെ 99,15,180 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചിട്ടുണ്ട്.8.47 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മീന്‍വല്ലം പദ്ധതി ഒരുവര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്.
ഒരു മെഗാവാട്ട് ലക്ഷ്യമിട്ടുള്ള പാലക്കുഴി, കൂടം (4.5 മെഗാവാട്ട്),ചെമ്പുക്കട്ടി(ഏഴ് മെഗാവാട്ട്),ചെറുകിട ജലവൈദ്യുത പദ്ധതികളും മീന്‍വല്ലം ടെയില്‍ മൈക്രോ ഹൈഡ്രല്‍ പ്രൊജക്ട് എന്നിവയാണ് പ്രവര്‍ത്തനം പുരോഗമിക്കുന്ന പദ്ധതികള്‍.
കമ്പനിയുടെ നടത്തിപ്പിനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെട 12അംഗ ഡയരക്ടര്‍ ബോര്‍ഡ് നിലവിലുണ്ട്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ കെ, കമ്പനി ചീഫ് എഞ്ചിനീയര്‍ കെ.പത്മരാജന്, കമ്പനി സെക്രട്ടറി ഫിറോസ്ഖാന്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബാബുരാജ്, ജില്ലാപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: