കെണിയില്‍ കുടുങ്ങിയ അജ്ഞാത ജീവി
പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ മുനമ്പ് കോളനിയില്‍ നിന്ന് അജ്ഞാത ജീവിയെ പിടികൂടി. കോടമുക്ക് സ്വദേശി വിശ്വംഭരന്റെ വീട്ടില്‍ നിന്ന് സ്ഥിരമായി വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടാറുണ്ട്. മരപ്പട്ടിയാണു കാരണമെന്നാണു ധരിച്ചിരുന്നത്. അതിനെ പിടികൂടാനായി വെച്ച കെണിയിലാണു അജ്ഞാത ജീവി കുടുങ്ങിയത്. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ അജ്ഞാത ജീവിയെ കാണാന്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: