വാത്തിയാമ്പിള്ളിയിലെ വീട്ടുകിണറ്റില്‍ വീണ മാനിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നു.
പുതുക്കാട്: കയ്യാലപ്പടിയില്‍ വീട്ടുകിണറ്റില്‍ വീണ പുളളിമാനെ രക്ഷപ്പെടുത്തി. വാത്തിയാമ്പിള്ളി ബിജുവിന്റെ വീട്ടുകിണറ്റിലാണ് മാന്‍ വീണത്. ചൊവാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. കൂട്ടം തെറ്റി കിടറങ്ങി വന്ന പുള്ളിമാനെ കുറച്ചു ദിവസമായി പ്രദേശത്ത് കാണുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കണ്ണിനും കാതിനും പരിക്കുള്ള മാനിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിനു പുറത്തെടുത്തു. പാലപ്പിള്ളി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ റോബിന് ബിജേഷ്, കെ.എസ് ഷിജു, ഒ.എം ജോര്‍ജ്ജ്, കെ.കെ വാസുദേവന്‍, എം.കെ രാജന്, ചിന്നപ്പ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് മാനിനെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: