വള്ളിയമ്മ വെറ്റിലപ്പാറയിലെ തന്റെ വീട്ടില്‍
ചാലക്കുടി: ആറ് മക്കള്‍ ഉണ്ടെങ്കിലും അന്തിക്കൂട്ടിന് ഒരാള്‍ പോലും ഇല്ലാതെ വള്ളിയമ്മ ഒറ്റക്ക് തന്റെ വീട്ടില്‍ കഴിയുന്നു. പ്രായമായ അമ്മയെ ഉപേക്ഷിച്ച് പോയ മക്കള്‍ ആറു പേര്‍ക്കും എതിരെ അതിരപ്പിള്ളി എസ്ഐ എ നൗഷാദ് കേസെടുത്തു. അതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറ പതിമൂന്നില്‍ താമസിക്കുന്ന പുന്നക്കതൊടി വള്ളിയമ്മ(85)യാണ് ആരോരും ഇല്ലാതെ ഒറ്റക്ക് കഴിയുന്നത്.സ്വത്തുക്കള്‍ എല്ലാം മക്കള്‍ക്ക് എഴുതി കൊടുത്ത് ബാക്കിയുള്ള തന്റെ വീട്ടില്‍ കഴിയുകയാണ്.അമ്മയെ മാറി മാറി നോക്കാമെന്ന തീരുമാന പ്രകാരമാണ് സ്വത്ത് ഭാഗം വെച്ച് നല്‍കിയത്.എന്നാല്‍ സ്വത്ത് എല്ലാം കിട്ടി കഴിഞ്ഞപ്പോള്‍ അമ്മയെ ആര്‍ക്കും വേണ്ടാതായി.ഇത് സംബന്ധിച്ച് നിരവധി തവണ പോലീസ് സ്റ്റേഷനില്‍ വിളിച്ച് താക്കീത് നല്‍കിയിരുന്നതാണ് മക്കള്‍ക്ക്.
എന്നാല്‍ അത് ഒന്നും അവര്‍ കണക്കിലെടുക്കാറില്ല.പ്രശ്ന പരിഹാരത്തനായി ഒരുമിച്ച് സ്റ്റേഷനില്‍ വരാന്‍ പറഞ്ഞാല്‍ ആറ് മക്കളും ഒരുമിച്ച് എത്തുകയില്ല.അവശയായ ഇവര്‍ക്ക് ആരുടെ എങ്കിലും സഹായാം ഇല്ലാതെ കഴിയുവാന്‍ സാധിക്കില്ല. പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേക്ഷിച്ച് വേണ്ടി വന്നാല്‍ വള്ളിയമ്മയെ ഏറ്റെടുത്ത് ഏന്തെങ്കിലും വൃദ്ധസദനത്തില്‍ ആക്കുമെന്ന് പോലീസ് അറിയിച്ചു.അമ്മയെ സംരക്ഷിച്ചില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ തിരിച്ച് കൊടുക്കണമെന്ന് പോലീസ് മക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.പ്രായമായ അമ്മയെ സംരക്ഷിക്കാത്തതിന് എല്ലാ മക്കള്ക്കെതിരിയും അതിരപ്പിള്ളി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: