ബത്തേരി: ബത്തേരിയില്‍ ജന്മഭൂമി പ്രതിഭാ സംഗമത്തില്‍ അനുമോദന പരിപാടിക്കെത്തിയ നഗരസഭാ അദ്ധ്യക്ഷന്‍ സി.കെ. സഹദേവന് പറഞ്ഞത് നൊമ്പരത്തിന്റെ ഓര്‍മ്മകള്‍. നീണ്ട നാളത്തെ സമരത്തിനൊടുവില്‍ അധ്യാപകരെ നിയമിച്ചതും തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് ലഭിച്ചതുമായ അനുഭവമാണ് അദ്ദേഹം വിവരിച്ചത്. ബീനാച്ചി സ്കൂളിനാണ് ഈ അപൂര്‍വ്വനേട്ടം കൈവരിക്കാനായത്. സ്കൂളിലെ പിടിഎ പ്രസിഡണ്ടുകൂടിയാണ് സഹദേവന്. ഏറ്റവും കൂടുതല്‍ വാണിജ്യവത്ക്കരിക്കപ്പെടുന്ന മേഖലയാണ് വിദ്യാഭ്യാസമെന്ന് ബത്തേരി നഗരസഭാ ചെയര്മാന് സി.കെ. സഹദേവന്. പ്രതിഭാ സംഗമത്തിനെത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ചിലവേറിയ കാര്യമാണ്. കഷ്ടപ്പാടുകളുടെ നടുവില്‍നിന്ന് മക്കളെ ഉന്നതനിലയില്‍ എത്തിക്കുന്നതില്‍ മാതാ-പിതാക്കള്‍ക്ക് വലിയ പങ്കാണുള്ളത്. നല്ല രീതിയിലുള്ള പഠനത്തിന് കഠിനദ്ധ്വാനം ആവശ്യമാണ്. ബത്തേരി നഗരസഭ വിദ്യാഭ്യാസകാര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. നാല് വര്‍ഷംകൊണ്ട് നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: