Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അവിചാരിതമായ ഒരു ഓര്‍മ്മപ്പെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 02:11 pm IST
in Varadyam

ഭാരതീയ കിസാന്‍ സംഘത്തിന്റെ സംഘടനാ കാര്യദര്‍ശി സി.എച്ച്.രമേശ് ഏറെക്കാലങ്ങള്‍ക്കുശേഷം വീട്ടില്‍വന്നു. കുറേസമയം ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഒട്ടേറെ പഴയ ഓര്‍മകള്‍ അയവിറക്കാനുള്ള അവസരങ്ങള്‍ നല്‍കാറുണ്ട്. കിസാന്‍ സംഘത്തിന്റെ ഒരു വന്‍ പരിപാടി, ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായി കട്ടപ്പനയില്‍ നടക്കാനിരിക്കുന്നതിന്റെ തയ്യാറെടുപ്പിലാണദ്ദേഹം. അതിന്റെ വിവരങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ പുനലൂരില്‍ നടന്ന പ്രാഥമിക ശിക്ഷാവര്‍ഗില്‍ പ്രാന്തീയ അധികാരിയെന്ന നിലയില്‍ സംബന്ധിച്ച കാര്യവും പറഞ്ഞു. അതിനിടയിലാണ് പഴയ പ്രചാരകന്‍ ജി.അപ്പുക്കുട്ടന്റെ കാര്യം വന്നത്.

അപ്പുക്കുട്ടനെക്കുറിച്ച് ഒരു വിവരവും വര്‍ഷങ്ങളായി കിട്ടാതിരിക്കുകയായിരുന്നു. ഇക്കുറിയത്തെ ഭാസ്‌കര്‍റാവുജി അനുസ്മരണ പരിപാടിയോടനുബന്ധിച്ച് എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിക്കപ്പെട്ട പൂര്‍വപ്രചാരക സംഗമത്തില്‍ അപ്പുക്കുട്ടനെത്തുമെന്ന് ഞാന്‍ ആശിച്ചിരുന്നു. എന്നാല്‍ അവിടെയെത്തിയ ആര്‍ക്കും തന്നെ അദ്ദേഹത്തിന്റെ സമ്പര്‍ക്കമില്ലായിരുന്നു. വയനാട്ടില്‍ ഒരവധൂതനെപ്പോലെ ചികിത്സയും മറ്റുമായി ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നിരുന്ന കാര്യം ചിലര്‍ സൂചിപ്പിച്ചു. അവര്‍ക്കും കൂടുതലെന്തെങ്കിലും പറയാന്‍ ആകുമായിരുന്നില്ല.

പുനലൂര്‍ വര്‍ഗില്‍ കീറിപ്പിഞ്ഞിയ വസ്ത്രങ്ങള്‍ ധരിച്ച്, മുടിയും താടിയും നീണ്ട ഒരാള്‍ ഒറ്റനോട്ടത്തില്‍ മാനസിക തകരാര്‍ ഉണ്ടെന്നു സംശയിക്കാവുന്ന വിധത്തില്‍ എത്തി. അദ്ദേഹത്തിനു മോഹന്‍ജിയെയാണ് കാണേണ്ടിയിരുന്നത്. ശിബിരത്തില്‍ ഉണ്ടായിരുന്ന ശാരീരിക ശിക്ഷണ്‍ ക്ഷേത്രീയ പ്രമുഖ് ഒ.കെ.മോഹനനെയാവുമെന്നുദ്ദേശിച്ച് ഉറപ്പുവരുത്താനായി ഏതു മോഹന്‍ജി എന്നന്വേഷിച്ചപ്പോള്‍ പ്രാന്തകാര്യാലയ വ്യവസ്ഥാ പ്രമുഖ് മോഹന്‍ജിയെന്നു മറുപടി കിട്ടി. അപ്പുക്കുട്ടന്‍ എന്ന പേര്‍ കേട്ടപ്പോള്‍ രമേശിന് മുന്‍ പ്രചാരകനാവാമതെന്നു സംശയം തോന്നുകയും ”ഭാരത് കേ കോനേ കോനോസേ സബ് ഹിന്ദു മില്‍കര്‍ ആയേ, ഹം ഐസാ സംഘ് ബനായേ”എന്ന ഗണഗീതം പാടിയിരുന്ന അപ്പുക്കുട്ടനാണോ എന്നന്വേഷിച്ചപ്പോള്‍, അദ്ദേഹം അത്യധികം സന്തുഷ്ടനായി തന്റെ കഥകള്‍ പറഞ്ഞു.

പുനലൂരിനും അഞ്ചലിനുമിടയ്‌ക്ക് ഒരു ക്ഷേത്രപരിസരത്തുള്ള വീടിന്റെ ചായ്ചുകെട്ടില്‍ കുടുംബസഹിതം കഴിയുകയാണെന്നും ക്ഷേത്രവും പരിസരങ്ങളും വൃത്തിയാക്കി സൂക്ഷിക്കുന്നതിനാല്‍ ആരെങ്കിലും സഹായിക്കുന്നതുകൊണ്ടു കഴിഞ്ഞുകൂടുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞതത്രെ. കൂടുതലായി മോഹങ്ങളൊന്നുമില്ലെന്ന ഭാവമായിരുന്നുവെന്നും തോന്നി. അദ്ദേഹവുമായി ബന്ധപ്പെടാനും മറ്റും അവിടത്തെ സംഘപ്രവര്‍ത്തകര്‍ക്ക് രമേശ്ജി നിര്‍ദ്ദേശം നല്‍കി.

ജി.അപ്പുക്കുട്ടന്‍ 1964 മുതല്‍ ഏതാനും വര്‍ഷക്കാലം കോട്ടയം താലൂക്കിന്റെ കിഴക്കന്‍ ഭാഗത്തും വാഴൂര്‍, ആനിക്കാട് മണ്ഡലങ്ങളിലും പ്രചാരകനായിരുന്നു. അക്കാലത്ത് മൂന്നുവര്‍ഷക്കാലം ഞങ്ങള്‍ ഒരുമിച്ചു നടത്തിയ പദയാത്രകള്‍ അവിസ്മരണീയങ്ങളാണ്. ആലപ്പുഴക്കാരനായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥിയായിരിക്കെ 1952 ല്‍ പൂജനീയ ഗുരുജി പങ്കെടുത്ത സംഘപരിപാടിക്കെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ അതിക്രമത്തില്‍ പങ്കുചേര്‍ന്നയാളായിരുന്നു. പക്ഷേ പിന്നീട് അവിടെ പ്രചാരകനായി വന്ന സാക്ഷാല്‍ എംഎ സാറിന്റെ സമ്പര്‍ക്കത്തില്‍ വരികയും സംഘത്തെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

അമ്മൂമ്മയല്ലാതെ ഉറ്റവര്‍ ആരുമില്ലായിരുന്ന അപ്പുക്കുട്ടന്‍ പഠിപ്പു കഴിഞ്ഞ് പ്രചാരകനായി. ആവേശകരമായി, പരിപൂര്‍ണ ലയത്തോടെ ഗാനങ്ങള്‍ ആലപിക്കാനും, വികാരനിര്‍ഭരമായ വിധത്തില്‍ കഥകള്‍ പറയുവാനും അപ്പുക്കുട്ടന് നല്ല വൈഭവവമാണ്. നേരത്തെ സൂചിപ്പിച്ച ഭാരത് കേ കോനേ കോനേസേ എന്ന ഗാനമായിരുന്നു ശ്രോതാക്കളും അനുഗായകരും ഏറ്റവും ഇഷ്ടപ്പെട്ട ഗീതം. ശിബിരങ്ങളിലും സഹലുകളിലും ഈ പാട്ട് അപ്പുക്കുട്ടന്‍ പാടുമ്പോള്‍ ഓരോ ചരണവും കഴിയുന്നിടത്ത് എല്ലാവരും ചേര്‍ന്ന് ‘ഹം ഐസാ സംഘ ബനായേ’ എന്നുറക്കെ പല്ലവി പാടുന്നത് അത്യന്തം ആവേശകരമായിരുന്നു.

പരേതനായ പ്രചാരകന്‍ കെ.പെരച്ചന്‍ നയിച്ച ‘പോവുക പോവുക പോവുക നമ്മള്‍ വാളൂരിക്കൊണ്ടധര്‍മമൊക്കെയടക്കീടാന്‍” എന്ന ഗണഗീതം മാത്രമേ അതിനെ അതിശയിക്കുന്നതായി അനുഭവപ്പെട്ടിരുന്നുള്ളൂ. കഥ പറയുന്നതിലും അപ്പുക്കുട്ടന്‍ സവിശേഷമായ സാമര്‍ത്ഥ്യവും നൈപുണ്യവും കാട്ടിയിരുന്നു. ശിവജി, റാണാപ്രതാപ്, വേലുത്തമ്പി മുതലായവരുടെ കഥകള്‍ക്കു പുറമേ ഭാരതത്തിലെ ഉപമന്യുവിന്റെ കഥയായിരുന്നു അപ്പുക്കുട്ടന്‍ ഏറ്റവും വികാരനിര്‍ഭരമായി വിവരിച്ചത്.

അക്കാലത്ത് കോട്ടയം ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ ബസ് സൗകര്യങ്ങള്‍ കുറവായിരുന്നു. അതിനാല്‍ ഒരു തോള്‍ സഞ്ചി തൂക്കി നടന്നായിരുന്നു യാത്രകള്‍ എല്ലാം തന്നെ. ആനിക്കാട്, വാഴൂര്‍, കൂരോപ്പട, പള്ളിക്കത്തോട്, ചാമംപതാല്‍ തുടങ്ങി ഉള്‍പ്രദേശങ്ങളില്‍ അപ്പുക്കുട്ടന്‍ കാല്‍ചവിട്ടാത്ത ഇടവഴികളും മൂന്നടിപ്പാതകളും റോഡുകളുമുണ്ടാവില്ല. അവിടങ്ങളിലെ സംഘകുടുംബങ്ങളില്‍ അദ്ദേഹം ഉറ്റബന്ധുവിനെപ്പോലെ പെരുമാറി. മുതിര്‍ന്നവര്‍പോലും ‘അപ്പുക്കുട്ടന്‍ നായര്‍ വരുന്നുണ്ട്’ എന്ന് അകത്തേക്ക് നോക്കി പറഞ്ഞാല്‍ അമ്മമാര്‍ ഇഷ്ടഭക്ഷണം ഒരുക്കിവെക്കുമായിരുന്നു. സൈക്കിള്‍ ഉപയോഗിക്കാന്‍ അദ്ദേഹം അഭ്യസിച്ചില്ലത്രെ.

സന്തോഷവും ആത്മവിശ്വാസവും അല്ലാതെ, നിരാശയോ ഇച്ഛാഭംഗമോ മുഖത്ത് പ്രതിഫലിച്ചില്ല. ഒരു വാച്ച് വേണമെന്ന് വലിയ മോഹമുണ്ടായിരുന്നു. ദീര്‍ഘചതുരാകൃതിയിലുള്ള എന്റെ വെസ്റ്റ് എന്‍ഡ് വാച്ച് അദ്ദേഹത്തിനു കൊടുത്തെങ്കിലും അത് വൃത്തത്തിലാക്കാനായി ഒരു വാച്ച് മേക്കറെ ഏല്‍പ്പിച്ചപ്പോള്‍ അയാള്‍ കബളിപ്പിക്കുകയാണ് ചെയ്തത്. പുരാവസ്തുവിന്റെ കൗതുകമുള്ള ആ വാച്ച് അയാള്‍ നല്ലവില കരസ്ഥമാക്കി വിറ്റിരിക്കാം.

1967 ല്‍ ജനസംഘ ചുമതല ഏല്‍പ്പിക്കപ്പെട്ട് കോഴിക്കോട്ടേക്ക് പോയപ്പോള്‍ അപ്പുക്കുട്ടനുമായി നേരിട്ടുള്ള സമ്പര്‍ക്കം കുറഞ്ഞുവന്നു. പിന്നീട് ശിബിരങ്ങളിലും ബൈഠക്കുകളിലും കാണാറുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കുശേഷം സമ്പര്‍ക്കമുണ്ടായേ ഇല്ല. അപ്പുക്കുട്ടന്റെ വിവരങ്ങള്‍ അപൂര്‍വമായേ കിട്ടിയിരുന്നുള്ളൂ. ജന്മഭൂമിയില്‍ കഴിയവേ ഒരു ദിവസം തലയില്‍കെട്ടും പൂരാടപ്പുതയുമായി അപ്പുക്കുട്ടന്‍ അവിടെ കയറിവന്നു. നോര്‍ത്തിലെ പഴയ ആഫീസായിരുന്നു അന്ന്. എന്തൊക്കെയോ സിദ്ധൗഷധങ്ങള്‍ ഗുരുപദേശത്തില്‍ ലഭിച്ചുവെന്നും ചികിത്സയുണ്ടെന്നും പറഞ്ഞു. ചില ചൂര്‍ണങ്ങളും ലേപങ്ങളും തരികയും ചെയ്തു. അതിനുശേഷം അദ്ദേഹവുമായി ബന്ധമുണ്ടായില്ല. വയനാട്ടിലുണ്ടെന്നു ചിലര്‍ പറഞ്ഞറിഞ്ഞു.

സംഘപ്രവര്‍ത്തനം ഏറ്റവും ദുര്‍ഘടം പിടിച്ചതായിരുന്ന ഒരു കാലഘട്ടത്തില്‍ പ്രചാരകനായി പ്രവര്‍ത്തിച്ച ആളായിരുന്നു ജി.അപ്പുക്കുട്ടന്‍. സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി മോഹിക്കുകയോ, വിഷമങ്ങള്‍ പുറത്തറിയിക്കുകയോ ചെയ്യാത്ത, മധുര സ്വഭാവിയായ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഇന്നും മാഞ്ഞുപോകാത്ത അനേകം മുതിര്‍ന്ന സ്വയംസേവകരുണ്ട്. ആ സ്‌നേഹവും മമതയും മധുരസ്വഭാവവും പെരുമാറ്റവും കൊണ്ട് പ്രത്യയശാസ്ത്രപരമായി എതിര്‍ ചേരിയിലായിരുന്ന പല പ്രമുഖ വ്യക്തികളെയും സംഘത്തിലേക്കാകര്‍ഷിച്ച അനുഭവമുണ്ട്.

സി.എച്ച്.രമേശ് യദൃച്ഛയാ അപ്പുക്കുട്ടനെ കണ്ട വിവരം പറഞ്ഞപ്പോള്‍ അരനൂറ്റൂണ്ടുമുമ്പ് ഒരുമിച്ചു പ്രവര്‍ത്തിച്ച കാലം തെളിഞ്ഞുവരികയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.