പാലക്കാട്: സിപിഎമിന്റെ ദളിത് പീഡനത്തിനെതിരെ എബിവിപി പാലക്കാട് നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കലും നടന്നു. സിപിഎമിന്റെ അക്രമവും ഫാസിസവും അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥിസമൂഹം തെരുവിലിറങ്ങുമെന്നും അതിനെ പോലീസിനെ ഉപയോഗിച്ച് തല്ലിതീര്‍ക്കാന്‍ ശ്രമിച്ചാല്‍ ദുഖിക്കേണ്ടിവരും. കേരളത്തിലെ സ്ത്രികള്‍ക്കുവേണ്ടി വാദിക്കാന്‍ ഇവിടുത്തെ അവാര്‍ഡ് വാപസിക്കാരോ, ചിന്തകരോ ഇല്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ ജോ.കണ്‍വീനര്‍ ശ്രീജിത്ത് ശ്രീനിവാസ് ആരോപിച്ചു. നഗര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി വിഷ്ണു സുരേഷ്, നഗര്‍ സമിതിയംഗം അതുല്‍, അഭിജിത്ത്, ജിത്തു, അര്ജ്ജുന്, എന്നിവര്‍ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: