പാലക്കാട്: മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് ക്ഷീരകര്‍ഷകരില്‍നിന്ന് ഫാം സപ്പോര്‍ട്ട് പദ്ധതിപ്രകാരം ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പ്രതിദിനം 20 ലിറ്റര്‍ പാലളന്നിട്ടുള്ളവരും നിലവില്‍ നാല് കറവപ്പശുക്കളെ വളര്‍ത്തുന്നവര്‍ക്കും പ്രതിദിനം 10 ലിറ്റര്‍ പാലളക്കുന്ന, രണ്ട് പശുക്കളുള്ളവര്ക്കും പുതിയ മിനിഡെയറി യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് പദ്ധതിപ്രകാരം ധനസഹായം നല്‍കുന്നത്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.
പദ്ധതിപ്രകാരം റബ്ബര്‍ മാറ്റുകള്‍,ഓട്ടോമാറ്റിക് ഡ്രിങ്കിങ് ബൗളുകള്‍,പ്രഷര്‍വാഷര്‍,വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സിംഗിള്‍ ബക്കറ്റ്,ഡബിള്‍ ബക്കറ്റ് കറവയന്ത്രങ്ങള്‍,ജനറേറ്റര്‍,മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാഫ് കട്ടര്‍, സ്ലറി പമ്പ് തുടങ്ങിയവയ്ക്കാണ് ധനസഹായം ലഭിക്കുക. പരമാവധി ധനസഹായം 25,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കുന്നതിന് 10,000 രൂപയുടെ ധനസഹായവും ലഭിക്കും. ധനസഹായം ലഭിക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനില്‍നിന്ന് വാങ്ങേണ്ടതാണ്. താത്പര്യമുള്ള കര്‍ഷകര്‍ അതത് ക്ഷീരസംഘങ്ങള്‍ മുഖേന പി.ആന്‍ഡ് ഐ. ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: