പോട്ടമൂന്നുപീടിക സംസ്ഥാനപാതയിലെ എടതിരിഞ്ഞിയില്‍ റോഡിലെ സ്ലാബ് പൊട്ടി കമ്പികള്‍ അപകടമാം വിധത്തില്‍ പുറത്തേക്ക് തള്ളി നില്ക്കുന്നു
പോട്ടമൂന്നുപീടിക സംസ്ഥാനപാതയിലെ എടതിരിഞ്ഞിയില്‍ റോഡിലെ സ്ലാബ് പൊട്ടി കമ്പികള്‍ അപകടമാം വിധത്തില്‍ പുറത്തേക്ക് തള്ളി നില്ക്കുന്നു. എടതിരിഞ്ഞി ജംഗ്ഷനിലെ ലൈഫ്ഗാര്‍ഡ്സ് ഓഫീസിന് മുന്‍വശത്തുള്ള റോഡിലെ ജലവിതരണ പൈപ്പിന്റെ വാല്‍വ് മൂടിയിരിക്കുന്ന സ്ലാബാണ് തകര്‍ന്ന് കമ്പി പുറത്തേക്ക് തള്ളി നില്‍ക്കുന്നത്. ഒരു മാസം മുന്‍പ് മാറ്റി സ്ഥാപിച്ച സ്ലാബാണ് വീണ്ടും തകര്‍ന്നത്. വാല്‍വില്‍ ചോര്‍ച്ചയുള്ളതിനാല്‍ റോഡില്‍ കെട്ടിനില്‍ക്കുന്ന ചെളിവെള്ളം വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവാണ്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്. നാട്ടുകാര്‍ പലവട്ടം പൊതുമരാമത്ത് വകുപ്പിനേയും വാട്ടര്‍ അതോറിറ്റിയേയും വിവരമറിയിച്ചിട്ടും സ്ലാബ് മാറ്റിയിടാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: