കുഞ്ഞുണ്ണിമാഷ് സ്മാരക നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഗീതാഗോപി എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുന്നു
തൃപ്രയാര്‍: കവി കുഞ്ഞുണ്ണിമാഷിനായുള്ള സ്മാരക നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയതായി ഗീതാഗോപി എംഎല്‍എ അറിയിച്ചു. ഇതിന്റെ ഭാഗമായി ചാവക്കാട് തഹസില്‍ദാര്‍, കേരള സാഹിത്യ അക്കാദമി, സാംസ്കാരിക വകുപ്പ്, ജില്ലാകളക്ടര്‍ എന്നിവരുടെ സംയുക്തയോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് എംഎല്‍എ പറഞ്ഞു. നിലവിലെ സമിതി ഉടന്‍ പുനസംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.തോമസ് മാസ്റ്റര്‍, കമ്മിറ്റി ചെയര്മാന് സി.കെ.കുട്ടന്, ഫൗണ്ടേഷന് ഡയറക്ടര്‍ സി.കെ.ബിജോയ് എന്നിവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തിന്റെ ഭാഗമായാണിതെന്ന് അവര്‍ പറഞ്ഞു. കുഞ്ഞുണ്ണിമാഷിന്റെ സ്മാരകം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിതീരം ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. ഒരുവര്‍ഷത്തിനുള്ളില്‍ സ്മാരക നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് എംഎല്‍എയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി അവര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. സ്മാരകത്തിന്റെ മാതൃക സംബന്ധിച്ച് പൊതുജനാഭിപ്രായം തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: